സ്‌കൈപ്പിലൂടെ പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതിമാർ വീഡിയോ കോൺഫറൻസിലൂടെ വേർപിരിഞ്ഞു

സ്വന്തം ലേഖകൻ

പൂനെ: സ്‌കൈപ്പിലൂടെ പ്രണയയിച്ച ദമ്പതിമാർ വീഡിയോ കോൺഫറൻസിലൂടെ വേർപിരിഞ്ഞതായി റിപ്പോർട്ട്. സോഫ്റ്റ് വെയർ ജോലിക്കാരായ ദമ്പതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിവാഹമോചനം നേടിയത്. മഹാരാഷ്ട്രയിലെ പൂനയിലാണ് സംസ്ഥാനത്തെ തന്നെ ആദ്യ സ്‌കൈപ്പ് വിവാഹമോചന കേസ് നടന്നത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം കഴിച്ച ഇരുവർ തമ്മിലാണ് സ്‌കൈപ്പിലൂടെ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സോഫ്റ്റ്വെയർ എൻജിനിയർമാരായ ഇരുവരും സിംഗപ്പൂരിലും ലണ്ടനിലുമാണ് കഴിയുന്നത്. പൂനയിലെ സിവിൽ കോടതിയിൽ ഭർത്താവ് എത്തിയെങ്കിലും ജോലിത്തിരക്കുകാരണം ഭാര്യക്ക് എത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീഡിയോ ചാറ്റിങ് സോഫ്റ്റ്വെയറായ സ്‌കൈപ്പ് വഴി ബന്ധപ്പെട്ടത്.
ഭാര്യ അമരാവതി സ്വദേശിയും ഭർത്താവ് നാഗ്പൂർ സ്വദേശിയുമാണ്. സിംഗപ്പൂരിൽ ഭർത്താവിന് ജോലി ലഭിച്ചതോടെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടാണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവാഹമോചനത്തിന് നിർദ്ദേശിക്കുകയായിരുന്നു. പൂനയിൽ വച്ച് 2015 മെയ് ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അതേവർഷം ജൂൺ 30ന് വിവാഹമോചനത്തിന് കേസ് നൽകുകയും വേർപിരിഞ്ഞ് താമസിക്കുകയും ചെയ്യുകയായിരുന്നു.
15 മേയിലായിരുന്നു ദമ്പതികളുടെ വിവാഹം. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇവർ വിവാഹിതരായത്. എന്നാൽ ഒരു മാസത്തിനുശേഷം ദമ്പതികളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയും വേർപിരിയലിലേക്കു നയിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top