ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരവ് പുറത്തിറങ്ങി: ജീവനക്കാര്‍ ആഹ്ലാദത്തിൽ

കോട്ടയം: ശമ്പളപരിഷ്കരണ ഉത്തരവ് പുറത്തിറക്കിയ ഇടതുമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ജീവനക്കാരെയും ചേര്‍ത്തു പിടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഇടതുപക്ഷബദല്‍ നയങ്ങള്‍ തുടരുകയും രാജ്യമാകെ പടരുകയും ചെയ്യേണ്ടത് ജനങ്ങളുടെ നന്മയ്ക്ക് ആവശ്യമാണ്. അഞ്ച് വര്‍ഷ ശമ്പളപരിഷ്കരണം ഉറപ്പാക്കുമെന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top