വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ എതിരാളിയായി സ്മൃതി ഇറാനി..!! അമേഠിയില്‍ മാത്രമല്ല എവിടെയും രാഹുലിനെതിരെ മത്സരിപ്പിക്കാന്‍ നീക്കം

ബത്തേരി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സൃഷ്ടിക്കപ്പെടുന്ന തരംഗത്തെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. രാഹുലിനെതിരെ കേന്ദ്രമന്ത്രി സൃമി ഇറാനിയെത്തന്നെ വയനാട്ടില്‍ ഇറക്കാനാണ് ബിജെപി നേതൃത്വം നീക്കം നടത്തുന്നത്. കഴിഞ്ഞതവണ അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ചത് സ്മൃതി ഇറാനിയായിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുകയാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി.യിലെ ഉയര്‍ന്നനേതാവ് നല്‍കുന്ന സൂചന. അമേഠിയില്‍നിന്ന് പരാജയഭീതിയോടെ മറ്റൊരുമണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുല്‍ എന്ന സന്ദേശമെത്തിക്കാന്‍ അവിടത്തെ സ്ഥാനാര്‍ഥിയെതന്നെ കൊണ്ടുവരുകയാണ് ബി.ജെ.പി.യുടെ തന്ത്രം.

സീറ്റ് മാറുന്നതിന് ബി.ഡി.ജെ.എസ്. നേതൃത്വവുമായി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനിച്ചിരുന്നത്.

Top