തിരുവനന്തപുരം: പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയിൽ വഴിപാടുകൾ നേർന്ന് സുഹൃത്തുക്കൾ. വാവയുടെ ക്ഷേമത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തിൽ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികൾ നേരുന്നത്. ഇന്നലെ രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്.
ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയിൽ കടിയേൽക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പത്.മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകിവരികയാണെന്നും. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.