കൊച്ചി:മോദി ഇഫക്റ്റ് ബി ജെ പി യിൽ മാത്രമല്ല സി പി എമ്മിലുമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറിയെ പോലും തള്ളുന്ന ഒരു തീരുമാനമുണ്ടായത് അങ്ങനെയാണ്. പ്രത്യക്ഷത്തിൽ മോദി ആരെയും സ്വാധീനിക്കാൻ തരമില്ലെന്ന് കരുതുന്നുണ്ടെങ്കിലും അത്ര ലളിതമല്ല കാര്യങ്ങൾ എന്ന് വ്യക്തം. പ്രകാശ് കാരാട്ടിനെ ഏതായാലും മോദി സ്വാധീനിച്ചിരിക്കാൻ സാധ്യതയില്ല. എന്നാൽ കേരള ഘടകം സി പി എമ്മിനെ പ്രതിസന്ധിയിലാക്കാനുള്ള ഒരായുധം മോദിയുടെ കൈയിലുണ്ട് . അത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസാണ്. സി ബി ഐ കേസിൽ പിടിമുറുക്കി കഴിഞ്ഞു. ഇനി ഊരാൻ ആകാത്ത അവസ്ഥയിലാണ് പാർട്ടി എത്തിയിരിക്കുന്നത്. മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്തിന്റെ കുടുംബാംഗങ്ങളിലേക്കും ആരോപണം ഉയർന്നിരുന്നു. ലാവ്ലിൻ കേസിൽ സുർജിത്തിന്റെ അടുത്ത ബന്ധുക്കൾ കുടുങ്ങുമെന്നും കേട്ടിരുന്നു. പ്രകാശ് കാരാട്ടിനും പിണറായിക്കും ഇവരുമായി അടുത്ത ബന്ധമുണ്ട്.
2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ ശക്തമായ ഒരു പ്രതിപക്ഷം രാജ്യത്ത് ഇല്ലാതിരിക്കാൻ നരേന്ദ്ര മോദി കരുക്കൾ നീക്കിയിരുന്നു. അതിശക്തമായ സമ്മർദ്ദമാണ് ഇക്കാര്യത്തിൽ മോദി നടത്തിയത്. ഭാരതത്തിൽ കോൺഗ്രസ് ശക്തമല്ല. കരുത്തുറ്റ നേത്യത്വത്തിന്റെ അഭാവം പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായെങ്കിലും പാർട്ടി കാളവണ്ടിയിൽ തന്നെയാണ് ഉരുളുന്നത്. ഇക്കാര്യം നരേന്ദ്ര മോദിക്കറിയാം. തന്റെ വ്യക്തിപ്രഭാവത്തിൽ സകലതിനയും പിന്തള്ളി കൊണ്ടാണ് മോദി സഞ്ചരിക്കുന്നത്.
സിബിഐ കേസ് കടുപ്പിച്ചാൽ സുർജിത്തും പിണറായിയും വെള്ളത്തിലാകും. അത്തരമൊരു സാഹചര്യം സംജാതമാക്കാൻ കാരാട്ട് ഉദ്ദേശിക്കുന്നില്ല. യച്ചൂരി, എന്താണ് താങ്കളുടെ ലക്ഷ്യമെന്ന് കാരാട്ടിനോട് ചോദിച്ചതും ഇക്കാര്യം കണ്ടറിഞ്ഞാണ്. കേന്ദ്ര സർക്കാർ വിചാരിച്ചാൽ ലാവ്ലിൻ ചട്ടിയിലാകും. ഇനി ലാവ് ലിനിൽ പിടിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയാണെങ്കിൽ പല പ്രമുഖ നേതാക്കളും വെള്ളത്തിലാകും. അതിനുള്ള സാഹചര്യം ഏതു വിധേനയും അsയ്ക്കാനാണ് കാരാട്ട് പക്ഷത്തിന്റെ ലക്ഷ്യം.
നരേന്ദ്ര മോദിക്ക് പഴയതുപോലെ പ്രഭ പോരാ. ശക്തമായ മത്സരം നടന്നാൽ ചിലപ്പോൾ പാർട്ടി ബുദ്ധിമുട്ടിലാകും. ഇക്കാര്യം മോദിക്കറിയാം. അപ്പോൾ ബി ജെ പി അധികാരത്തിൽ തുടരും എന്ന പ്രതീതി ഉണ്ടാക്കണം. അങ്ങനെ ഉണ്ടാക്കിയാൽ ബിജെപി ജയിക്കും. അതിന് വേണ്ടിയാണ് ഒത്തൊരുമയുള്ള പ്രതിപക്ഷം എന്നത് കാരാട്ട് ഇല്ലാതാക്കുന്നത്. ഉപകാരസ്മരണ മോദിക്ക് ഉണ്ടായിരിക്കും. ലാവ് ലിൻ കീറി ആറ്റിലെറിഞ്ഞാൽ അത് പല നേതാക്കൾക്കും അനുഗ്രഹമായി തീരും. ഇനി യച്ചൂരിയെ ഇല്ലാതാക്കണം. അതോടെ കാരാട്ടിന് ആധിപത്യം ഉറപ്പിനാകും.യച്ചൂരി ലാവലിൻ കേസിന് എതിരാണ്. അച്യുതാനന്ദന്റെ നേതാവാണ് യച്ചൂരി. അദ്ദേഹത്തെ സീറോ ആക്കിയതിലൂടെ ഡബിൾ വിജയമാണ് കേരള ഘടകം കൈവരിച്ചിരിക്കുന്നത്.