വെള്ളാപ്പള്ളിക്കെതിരെയും കരുനീക്കം ശക്തമായി .എൻഎസ്എസും ബിഡിജെഎസും പിളർത്താനുള്ള നീക്കം സജീവമാക്കി ബിജെപിയുടെ നിർണായക നീക്കം .അതിനു ചുക്കാൻ പിടിക്കുന്നത് മുൻ ഡിജിപി ടിപി സെൻകുമാർ ആണെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ നീക്കം സജീവമാകുന്നു. മുൻ ഡിജിപി ടി പി സെൻ കുമാറും മാവേലിക്കര എസ്എൻ ഡിപി യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർ ട്ട്. ഇതിന്റെ ഭാഗമായി അതൃപ്തരായ യൂണിയൻ ഭാരവാഹികളെ സംഘടിപ്പിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയൻ ഭാരവാഹികളുടെ യോഗം ചേർ ന്നിരുന്നു. സെൻ കുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെൻ കുമാർ സ്ഥിരീകരിച്ചിട്ടില്ല. ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വർ ഷം വെള്ളാപ്പള്ളി എസ് എൻ ഡി പി ജനറൽ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്തു തെന്ന് അദ്ദേഹം ചോദിച്ചു.വെള്ളാപ്പള്ളി എസ്എന്ഡിപി യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ് എൻ ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. സെൻ കുമാറിനെ മുന്നിൽ നിർ ത്തിയുള്ള നീക്കത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് സൂചന. .എന്നാൽ പാർട്ടി ഇത് നിഷേധിച്ചു
വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഭാഗത്തുനിന്ന് ബി.ജെ.പി.ക്ക് അലോസരമുണ്ടാക്കുന്ന നിലപാട് പലതവണ ഉണ്ടായിട്ടുണ്ട്. വിമതനീക്കത്തിനുപിന്നിൽ ബിജെപിയുടെ പങ്ക് സംശയിക്കാൻ കാരണമിതാണ്. അതേസമയം, ഈ വിഷയത്തിൽ താത്പര്യമില്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞത്. എസ്.എൻ .ഡി.പി.യോഗത്തോടും ബി.ഡി.ജെ.എസിനോടുമൊപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.