ഉമ്മന്‍ ചാണ്ടിയുടെ മകളായതുകൊണ്ട് അവര്‍ വീട്ടില്‍ ഇരിക്കണോ ? അവര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ലെ? അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സ്‌നേഹ ആര്‍.വി ഹരിപ്പാട്

ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി ഹരിപ്പാട്. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ മകളായി ദൈവം ജന്മം കൊടുത്തത് കൊണ്ട് അവര്‍ വീട്ടില്‍ ഇരിക്കണോ ? അവര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ലെ? നല്ല വാച്ച് കെട്ടാന്‍ പാടില്ലയോ ? പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്ന വിലക്ക് നമ്മുടെ ഭരണഘടനയില്‍ പറയുന്നോ ? സഖാക്കളെ അവര്‍ കഷ്ടപ്പെടുന്ന പൈസയില്‍ ഒരു ഭാഗം നികുതിയും നല്‍കിയ നാളിതു വരെ ജീവിച്ചു പോകുന്നത് .നികുതി നല്‍കാതെ കേരളത്തില്‍ ചിലര്‍ ഉണ്ട് അവര്‍ക്ക് എതിരെ എഴുതാന്‍ സഖാക്കള്‍ മുന്നോട്ട് വരണം ഞാന്‍ വെല്ലുവിളിക്കുന്നെന്നും സ്‌നേഹ.

സ്‌നേഹയുടെ കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഖാക്കളെ …നല്ല അപ്പന് മക്കള്‍ ജനിച്ചാല്‍ മക്കളെ അപ്പന്‍ നന്നായി വളര്‍ത്തും അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേല്‍ അത് മക്കള്‍ക്കും കിട്ടും .പിന്നെ മക്കള്‍ക്ക് നല്ലയൊരു അപ്പനെ കിട്ടിയാല്‍ മക്കള്‍ തിരിച്ചും നല്‍കുക അപ്പന്‍ നല്‍കിയ വിദ്യാഭ്യാസത്തിന് മികച്ചൊരു ജോലിയും പിന്നെ അപ്പനും അമ്മയ്ക്കും മനസമാധാനവും നല്‍കുക എന്നതാണ്. അല്ലാതെ മോഷ്ടിച്ച പണം കൊണ്ട് വില കൂടി വസ്ത്രങ്ങള്‍ വാങ്ങി ഗമ കാണിച്ച് നടക്കുകയല്ല . ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ മകളായി ദൈവം ജന്മം കൊടുത്തത് കൊണ്ട് അവര്‍ വീട്ടില്‍ ഇരിക്കണോ ? അവര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ലെ? നല്ല വാച്ച് കെട്ടാന്‍ പാടില്ലയോ ? പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്ന വിലക്ക് നമ്മുടെ ഭരണഘടനയില്‍ പറയുന്നോ ? സഖാക്കളെ അവര്‍ കഷ്ടപ്പെടുന്ന പൈസയില്‍ ഒരു ഭാഗം നികുതിയും നല്‍കിയ നാളിതു വരെ ജീവിച്ചു പോകുന്നത് .നികുതി നല്‍കാതെ കേരളത്തില്‍ ചിലര്‍ ഉണ്ട് അവര്‍ക്ക് എതിരെ എഴുതാന്‍ സഖാക്കള്‍ മുന്നോട്ട് വരണം ഞാന്‍ വെല്ലുവിളിക്കുന്നു .

സഖാക്കള്‍ മറന്ന് പോവുന്ന ഒരു കാര്യമുണ്ട് നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. പക്ഷെ സഖാക്കള്‍ ഇലക്ഷന്‍ വരുമ്പോള്‍ എല്ലാം മറക്കും എന്തൊരു അവസ്ഥയ സഖാക്കളെ നിങ്ങളുടേത് ??? മുന്‍കൂറായി ഒരു കാര്യം പറയുവാ ഇവിടെ ഉമ്മന്‍ ചാണ്ടിയുടെ മൂന്നു മക്കളില്‍ ഒരാളും തന്നെ ഞങ്ങള്‍ക്ക് ഒരു വീട് അപ്പയ്ക്കു വെച്ച് കൊടുക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ പൈസ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടില്ല പകരം ഞങ്ങള്‍ക്കതിന് സാധിച്ചില്ല എന്നാണ് പറഞ്ഞത് .

അപ്പയുടെ വലിയ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി പുതുപ്പള്ളിയില്‍ ഒരു വീട് എന്നത് . ഭാവനയില്‍ നിങ്ങള്‍ രചിക്കുന്ന ഓരോ കഥകള്‍ക്ക് മറുപടി നല്‍കുക ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കും .അവരെ ചേര്‍ത്തു നിറുത്തുക ഞങ്ങള്‍ പ്രവര്‍ത്തകരുടെ കടമയാണ് .. ഒസി എന്തായിരുന്നു എന്ന് ഇവിടുത്തെ സാധരണക്കാര്‍ക്കറിയാം .

Top