ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രമുഖ നേതാവായ ശേഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന് സംസ്ഥാന നേതൃത്വം. ആര്‍എസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്.
ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. പാര്‍ട്ടിയില്‍ സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം പരാതിപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തിന്റെ കാരണം വിശദമാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ നിസഹകരണത്തിലും സംഘപരിവാര്‍ വിശദീകരണം തേടുകയുണ്ടായി. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ വിശദീകരിച്ചത്.