കേരളത്തില്‍ മീടൂ കാമ്പയിനില്‍ ചിലര്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് എവിടെയും മീടൂ ചര്‍ച്ചയാണ് നടക്കുന്നത്. കേരളത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വരുമെന്ന് പ്രതീക്ഷിച്ചാണ് പലരും ഈ ദിവസങ്ങളില്‍ കടന്നുപോകുന്നത്. ഇത്തരത്തില്‍ പലരെയും ഞെട്ടിക്കുന്ന ഒരു പോസ്റ്റാണ് ഖാദി ബോര്‍ഡ് ചെയര്‍പോഴ്‌സണ്‍ ശോഭന ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ശോഭന ജോര്‍ജ് ഫേസ്ബുക്കില്‍ ‘മീ ടു’ എന്ന് എഴുതി ചോദ്യ ചിഹ്നമിട്ടതോടെ പലര്‍ക്കും നെഞ്ചിടിപ്പ് കൂടി. ചില കാര്യങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന സൂചനയാണ് അവര്‍ നല്‍കിയത്. പോസ്റ്റിടേണ്ട താമസം കോണ്‍ഗ്രസുകാരും മറ്റു പാര്‍ട്ടിക്കാരും കമന്റുകളുമായി പാഞ്ഞെത്തി. പഴയ കോണ്‍ഗ്രസുകാരിയായതുകൊണ്ടും, തങ്ങളുടെ പാളയം വിട്ടതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന പോസ്റ്റുകളാണിട്ടത്. സിപിഎമ്മുകാര്‍ക്ക് ശോഭനയെ അനുകൂലിക്കാനായിരുന്നു തിടുക്കം.
ചിലരുടെ പരിഹാസം അതിരുവിടുകയും ശോഭന ജോര്‍ജിനെ അധിക്ഷേപിക്കുന്ന തരത്തിലെത്തി. കേരള രാഷ്ട്രീയം മലീമസമാകുമെന്ന മുന്നറിയിപ്പുമായും ചിലര്‍ കമന്റിട്ടു. ഏതായാലും, പുലി വാല്‍ പിടിക്കേണ്ടി വരുമെന്ന് കരുതിയാവണം പോസ്റ്റിട്ട് അധികം വൈകാതെ, ശോഭന ജോര്‍ജ് അത് ഡിലീറ്റ് ചെയ്ത് മുങ്ങി. പ്രത്യാഘാതം കടുത്തതാവുകയും ചെയ്തു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ ഫേസ്ബുക്ക് പേജില്‍ ഭീതിയോടെ അടിക്കടി നോക്കുന്ന തിരക്കിലാണ് പലരുമെന്നാണ് അണിയറ സംസാരം.