കോട്ടയം: നോട്ട് നിരോധനത്തിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സുരേന്ദ്രന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും സുരേന്ദ്രന് പുറത്തേക്കിങ്ങി വരണമെന്നും പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. തുക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല ഒരൊറ്റ സംഘിയെയും കാണാനില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് പോസ്റ്റ്
എന്തിനാണ് നിങ്ങളിങ്ങനെ ഒച്ച വെക്കുന്നത്. മോദിജി പറഞ്ഞ അമ്പത് ദിവസം കാത്തിരിക്കാനുള്ള ക്ഷമ കാണിക്കൂ.. വലിയ മാറ്റങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാകും. അതൊക്കെ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് തന്നെ കാണാന്‍ പറ്റും. ജനുവരി ഒന്നിന് പെട്രോളിന്റെ വില അമ്പത് രൂപയിലെത്തും. നോക്കിക്കോ.. അപ്പോഴും നിങ്ങള്‍ ഇവിടെയൊക്കെ തന്നെ കാണണം ഏതാണ്ട് ഇങ്ങനെയൊരു വാചകം കെ. സുരേന്ദ്രന് ഒരു ടി.വി ചര്‍ച്ചയില്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. (ഓര്‍മയില്‍ നിന്ന് എഴുതുന്നതാണ്. ചെറിയ മാറ്റങ്ങളുണ്ടാകാം) സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല. ഇവിടെയൊക്കെത്തന്നെയുണ്ട്.. നീയൊന്ന് പുറത്തിറങ്ങി വാ തുക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല, ഒരൊറ്റ സംഘിയേയും പുറത്ത് കാണാനില്ല.. പുറത്തിറങ്ങി വാ മക്കളേ നിങ്ങളെ ആരും പച്ചയ്ക്ക് കത്തിക്കില്ല.