സോഷ്യല്‍ മീഡിയയിലെ പുലിക്കുട്ടി പി രാജീവിനും പറ്റി അമളി;പൊങ്കാലയിട്ട് നവമാധ്യമങ്ങള്‍

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎന്‍.യുവില്‍ തടഞ്ഞത് ഇപ്പോഴത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് എന്ന സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ പോസ്റ്റ് പിഴച്ചു.

നവമാദ്ധ്യമങ്ങളെ എന്നും കരുതലോടെ ഉപയോഗിച്ച യുവ നേതാവിന്റെ അമിളി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തു. പരിഹാസങ്ങള്‍ പരിധി വിട്ടതോടെ തെറ്റ് മനസിലാക്കുന്നു എന്ന് പറഞ്ഞ് പി. രാജീവ് തടിതപ്പി. അടിയന്തരാവസ്ഥക്കാലത്ത് എടുത്തത് എന്ന് പറഞ്ഞ് രാജിവ് പോസ്റ്റ് ചെയ്ത ചിത്രം 1977 സപ്തംംബറിലേതാണ് എന്നും ആ സമയത്ത് മൊറാര്‍ജി ദേശായി ആയിരുന്നു പ്രധാനമന്ത്രിയായിരുന്നതെന്നും ഫേസ്ബുക്കില്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാപ്പു പറയല്‍ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലക്ഷനില്‍ പരാജയപ്പെട്ടിട്ടും ജെ.എന്‍.യു ചാന്‍സലര്‍ സ്ഥാനം ഒഴിയാത്തതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ ചിത്രമാണ് അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയായ മുന്‍ പ്രധാനമന്ത്രിയെ കാമ്പസിനകത്തേക്ക് കടക്കാനനുവദിക്കാതെ തടഞ്ഞ പ്രബുദ്ധത… എന്ന് പറഞ്ഞ് രാജീവ് പോസ്റ്റ് ചെയ്തത്.

രാജീവിന്റെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. ഏകാധിപതി എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച പ്രധാനമന്ത്രി വെറുമൊരു കോളേജ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇത്ര മാന്യതയോടെ നില്‍ക്കുന്നു എങ്കില്‍ അവരും ബഹുമാനിക്കപ്പെടെണ്ടതല്ലേ? അവര്‍ ശരിക്കും ഒരു ഏകാധിപതി ആയിരുന്നു എങ്കില്‍ കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിയാന്മെന്‍ സ്‌ക്വോയര്‍ലെ അവസ്ഥ ആവുമായിരുന്നു അവിടെ !!!ഇങ്ങനെ പോകുന്നു പരിഹാസങ്ങള്‍.

Top