സോളാർ വിവാദം കത്തുമ്പോൾ കുടുക്കിലാകുന്നത് ജോസ് കെ.മാണിയും: ഇടതു മുന്നണിയിൽ എത്തിയിട്ടും ജോസിനെതിരായ പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരി; കുരുക്ക് മുറുക്കി സോളാർ സംരംഭക

കൊച്ചി: സോളാർ വിവാദത്തിൽ ആരോപണം ഉയരുകയും, സോളാർ സംരംഭകയുടെ കത്തിൽ പേര് വരികയും ചെയ്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയ്‌ക്കെതിരെ വിവാദം തിരിഞ്ഞു കൊത്തുന്നു. സോളാർ കേസിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്തു ഇടതു മുന്നണിയിലേയ്ക്കു എത്തിച്ച ജോസ് കെ.മാണിയ്ക്കാണ് ഇപ്പോൾ വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. സോളാർ കേസ് ഒതുക്കിത്തീർക്കാൻ ജോസ് കെ.മാണി ഇടതു മുന്നണിയിൽ എത്തിയിട്ടും സാധിച്ചില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

പരാതിയിൽ താൻ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എ പി അബ്ദുളളക്കുട്ടി ബി ജെ പിയിൽ പോയതും ജോസ് കെ മാണി എൽ ഡി എഫിൽ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താൻ ആർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ ആ പരാതികളിൽ പറയുന്ന എല്ലാവരെയും സി ബി ഐയ്ക്ക് മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ നിന്ന് താൻ മാറി സംസാരിച്ചിട്ടില്ലെന്നും സോളാർ സംരംഭക പറയുന്നു. താൻ ഇതിൽ പാർട്ടി നോക്കുന്നില്ല. എ പി അബ്ദുളളക്കുട്ടി ബി ജെ പിയിൽ പോയോ ജോസ് കെ മാണി എൽ ഡി എഫിൽ പോയോ മറ്റുളളവർ കോൺഗ്രസിൽ തുടരുന്നോ ഇതൊന്നും തന്റെ വിഷയമല്ല. ജോസ് കെ മാണി ഉൾപ്പടെ താൻ ആർക്കെതിരെ എല്ലാം പരാതി കൊടുത്തിട്ടുണ്ടോ അവർക്കെതിരെ എല്ലാം അന്വേഷണം വേണം. അതിൽ നിന്ന് താൻ മാറി സംസാരിച്ചിട്ടില്ല. തനിക്ക് പാർട്ടി അല്ല ഇതിലെ വിഷയം. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും അനുഭാവിയല്ലെന്നും പരാതിക്കാരി പ്രതികരിച്ചു.

സോളാർ പീഡനക്കേസിൽ നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ട്. ഇവരിൽ ചിലർ മൗനം പാലിക്കുകയാണ്. അല്ലെങ്കിൽ അവർക്ക് പല നേട്ടങ്ങൾ ഉണ്ടായിക്കാണാം. തനിക്കൊരു നേട്ടവും വേണ്ടെന്നും ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാൻ പാടില്ലെന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും പരാതിക്കാരി പറയുന്നു.

ഈ ലോകത്ത് എവിടെയെങ്കിലും കേട്ടുകേൾവിയുളളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാൻ അവസരമൊരുക്കി കൊടുത്തെന്ന്. അത് ഈ നാണംകെട്ട നാട്ടിൽ മാത്രമേ നടന്നിട്ടുളളൂ. അത് യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. അപ്പം അത്ര അധപതിച്ചയാൾക്കാരെ വ്യക്തികളായേ തനിക്ക് കാണാൻ സാധിക്കൂ. താൻ കോൺഗ്രസ് പാർട്ടിയെ പറഞ്ഞിട്ടില്ല. പാർട്ടിയിൽ എത്രയെ നല്ല ആൾക്കാരുണ്ടെന്നും അവർ പറഞ്ഞു.

ഒരു സ്ത്രീയെ ഒരാൾ ചൂഷണം ചെയ്തെന്ന് കരുതുക. ചൂഷണം നടന്നുകഴിഞ്ഞാൽ അയാളുടെ അടുത്ത സുഹൃത്തിലേക്ക് നമ്ബർ പോയിരിക്കും. ഈ ഗ്യാംഗിൽ ഉൾപ്പെട്ട വ്യക്തിയുടെ കൈയിലേക്കായിരിക്കും നമ്ബർ പോവുക. പിന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അറിയാതെ ഒരു മിസ് കോൾ വരുന്നു. അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് സംസാരിക്കുന്നു. ഇന്നയാൾ പറഞ്ഞു, കണ്ടു, എന്താണ് നിങ്ങളുടെ പ്രേജക്ട് എന്ന് ചോദിക്കുന്നു. മറ്റേയാൾ ചെയ്ത ദുരന്തം നമ്മുടെ മനസിലുണ്ടെങ്കിൽ പോലും, ഇദ്ദേഹവും ചെന്നായയാണെന്ന് മനസിലാക്കണമെന്ന് ഇല്ല. പിന്നെ നമ്ബർ കൈമാറ്റം ചെയ്തുപോകും. ഇവരുടേത് ഒരു ഗ്യാംഗാണ്. ഇവരുടെ ഇടയിൽ ഒരു വിളിപേരുണ്ടാകും. അങ്ങനെയാരു സിസ്റ്റത്തിലേക്ക് കൊണ്ടുപോകും. പല സ്ത്രീകളും ഇതിനുളളിൽ ഇരയാണ്. പക്ഷെ പലരും മൗനം പാലിക്കുന്നു. അല്ലെങ്കിൽ അവർക്ക് പല നേട്ടങ്ങൾ ഉണ്ടായിക്കാണാം. തനിക്ക് നേട്ടം വേണ്ട. ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാൻ പാടില്ലെന്ന് മാത്രമാണ് പറയാനുളളതെന്നും പരാതിക്കാരി വ്യക്തമാക്കി.

Top