സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കക്ഷി ചേര്‍ത്തു

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കക്ഷി ചേര്‍ത്തു. ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെയും കെ സുരേന്ദ്രന്റെയും ഹര്‍ജികളില്‍ പിന്നീട് തീരുമാനം എടുക്കും. ഇരുവരെയും കക്ഷി ചേര്‍ക്കാവുന്നതാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം 19ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Top