സോളാറില്‍ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നതെന്തിന്?.സരിതയുടെ തെളിവുകള്‍ സ്വീകരിക്കരുതെന്ന് സോളാര്‍ കമ്മീഷനോട് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍,ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ജസ്റ്റിസ് ശിവരാജന്‍ തള്ളി,ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് മുന്‍പില്‍.

കൊച്ചി:സരിതയുടെ പക്കല്‍ നിന്ന് ഇനിയും തെളിവുകള്‍ സ്വീകരിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്.ക്രോസ് വിസ്താരം ഏതാണ്ട് അവസാനാനിക്കാറായിരിക്കെ ഇനി സരിതയുടെ പക്കല്‍ നിന്ന് തെളിവുകള്‍ ശേഖരിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.എന്നാല്‍ ജസ്റ്റിസ് ശിവരാജന്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.തെളിവ് ശേഖരിക്കല്‍ അവസാനിച്ചിട്ടില്ല.അതിന് ടൈം ലിമിറ്റ് ഉണ്ട്.അത് എപ്പോഴാണെന്ന് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അഭിഭാഷകനോട് തുറന്നടിച്ചു.

പുതിയ തെളിവുകള്‍ ആര്‍ക്കൊക്കെ എതിരായി ഉണ്ടോ അവര്‍ക്കെല്ലാ സരിതയെ വീണ്ടും ക്രോസ് വിസ്താരം നടത്താന്‍ അനുവാദം ഉണ്ട്.കമ്മീഷന്‍ എന്‍ക്വയറി ആക്ട് അറിയാത്തവരാണ് ഇങ്ങനെ പറയുകയുള്ളൂ എന്നും അദ്ധേഹം മുഖ്യമന്ത്രിയുടെ അഭിഭാഷകനോട് പറഞ്ഞു.
കമ്മീഷന്‍ ഉറച്ച നിലപാട് എടുത്തതോടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു.ശേഷം സരിത 27ന് താന്‍ പറഞ്ഞ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറി.ഫയലുകള്‍ അടങ്ങിയ പെന്‍ഡ്രൈവാണ്‌വര്‍ തെളിവായി നല്‍കിയത്.മുഖ്യമന്ത്രിയേയും മറ്റും തട്ടിപ്പില്‍ ബന്ധപ്പെടുത്താനാവശ്യമായ തെളിവുകള്‍ ഇതിലുണ്ടെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 11 മണിയോടെയാണ് സരിതയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകനായിരുന്നു ആദ്യം സരിതയെ വിസ്തരിച്ചത്.താന്‍ മന്ത്രിക്ക് പണം നല്‍കിയെന്ന മൊഴിയില്‍ സരിത ഉറച്ച് നിന്നു.നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ആര്യാടന്‍ പനം തട്ടിച്ചെന്ന് സരിത വിസ്താരത്തിനിടെ പറഞ്ഞു.താന്‍ എപ്പോള്‍ വിളിച്ചാലും ആര്യാടന്‍ ഫൊണ്‍ എടുക്കും.ആദ്യം സ്റ്റാഫ് ആരെങ്കിലും എടുത്താണ് ആര്യാടന് കൊടുക്കുക.ഫോണ്‍ എടുക്കാനായില്ലെങ്കില്‍ എന്തായാലും അദ്ധേഹം തിരിച്ച് വിളിക്കുമെന്നും സരിത കമ്മീഷന് മുന്‍പില്‍ പറഞ്ഞു.അര്യാടന് പണം താന്‍ ബിക്ഷോപ്പറില്‍ നിറച്ചാണ് നല്‍കിയതെന്നും സരിത ഇന്ന് വെളിപ്പെടുത്തി.aryadan-saritha

ഉച്ചക്ക് ശേഷം തമ്പാനൂര്‍ രവിക്ക് വേണ്ടിയും അഭിഭാഷകന്‍ സരിതയെ വിസ്തരിച്ചു.മുഖ്യമന്ത്രിയുടെ കയ്യില്‍ എത്തിയ പണം തിരിച്ച് തരാം,കത്ത് പുറത്ത് വിടരുതെന്നും ശ്രീധരന്‍ നായരുമായുള്ള കൂടിക്കാഴ്ച നിഷേധിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടെന്ന് സരിത തുറന്നടിച്ചു.ചാനല്‍ ചര്‍ച്ചകളില്‍ തന്നെ കുറിച്ച് മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് താന്‍ രവിയൊട് പരാതിപ്പെട്ടിരുന്നു.ഇതിന്റെ എല്ലാം തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ പറഞ്ഞു.thampanoor ravi -saritha
അവസരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും എന്ത് കൊണ്ട് തെളിവുകള്‍ മുന്‍പ് ഹാജരാക്കിയില്ലെന്ന് അഭിഭാഷകന്‍ അവരോട് ചോദിച്ചു.അന്ന് തമ്പാനൂര്‍ രവിയുടേയും,ബെന്നി ബെഹന്നാന്റേയും പ്രേരന കൊണ്ടാണ്‌വ് സത്യം പറയാതിരുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.എല്ലാ ചോദ്യങ്ങളോടും അവര്‍ നല്ല രീതിയില്‍ തന്നെയാണ് ഇന്നും പ്രതികരിച്ചറ്റ്.ചോദ്യങ്ങള്‍ക്ക് എല്ലാം പെട്ടന്ന് തന്നെ ഉത്തരവും അവര്‍ നല്‍കി.എന്നാല്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളില്‍ മുഖ്യമന്ത്രിയും ശ്രെധരന്‍ നായരുമായുള്ള കൂറ്റിക്കാഴ്ചയുടെ വീഡിയോ ഉണ്ടോ എന്ന കാര്യം ഇനിയും വ്യക്തമ്മല്ല.എന്തായാലും വരും മണിക്കൂറുകളില്‍ ചില നിര്‍ണ്ണായക തെളിവുകള്‍ പുരത്തു വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തെളിവുകള്‍ ഇനി ശേഖരിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദ്ധെഹം സോളാറില്‍ പലതും ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Top