അത് ബ്രിട്ടാസ് തന്നെ !സോളർ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് ജോൺബ്രിട്ടാസ് തന്നെയെന്ന് ആവർത്തിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ

തിരുവനന്തപുരം: സോളർ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് ജോൺബ്രിട്ടാസ് തന്നെയെന്ന് ആവർത്തിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ ബ്യൂറോ ചീഫുമായ ജോൺ മുണ്ടക്കയം. സോളാർ സമരം ഒത്തുതീർപ്പാക്കണ്ടേയെന്ന് ബ്രിട്ടാസ് ചോദിച്ചു. ഉമ്മർചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കാൻ പറഞ്ഞത്.ഇടത്-വലത് മുന്നണികൾ തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരമാണ് സോളാർ സമരം അവസാനിപ്പിച്ചതെന്ന് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ജോൺ മുണ്ടക്കയുമായി താൻ സംസാരിച്ചില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അന്ന് നടന്ന കാര്യങ്ങൾ അദ്ദേഹം ജനം ടിവിയോട് പങ്കുവെച്ചത്.

ജോൺ ബ്രിട്ടാസ് തന്നെയാണ് ഒത്തുതീർപ്പ് ചർച്ച ആവശ്യപ്പെട്ട് തന്നെ വിളിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന് പിന്നാലെയാണിത്. സോളാർ സമരം ഒത്തുതീർപ്പാക്കണ്ടേയെന്നാണ് ബ്രിട്ടാസ് ചോദിച്ചത്. ഉമ്മർചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കാൻ പറഞ്ഞത്. പിന്നീടാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും ചെറിയാൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടായിരുന്നോ എന്നറിയില്ല, ജോൺ മുണ്ടക്കയം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ വിഷയത്തിൽ ചർച്ച നടന്നതായും അദ്ദേഹം വെളിപ്പെടുത്തി.

വളരെ കോട്ടിഘോഷിച്ച് തുടങ്ങിയ സോളാർ സമരം പൊടുന്നനെ അവസാനിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് മുണ്ടക്കയം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. പിണറായി വിജയന്റെ ഏറ്റവും അടുത്തയാളാണ് ജോൺ ബ്രിട്ടാസ്. മുന്നണികൾ തമ്മിൽ ചർച്ച നടന്നതായി അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ചെറിയാൻ ഫിലിപ്പും സമ്മതിച്ചിരുന്നു. ടി പി ചന്ദ്രശേഖർ വധക്കേസ് ഒതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണയെന്നാണ് സൂചന.

ഉമ്മൻചാണ്ടി രാജിവെക്കുന്നത് വരെ അവസാനിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു.സോളാർ സമരം ആരംഭിച്ചത്. കാസർകോട് മുതലുള്ള സിപിഎം പ്രവർത്തകരെ വിളിച്ച് വരുത്തുകയും സെക്രട്ടറിയേറ്റ് വളയുകയും ചെയ്തിരുന്നു. പിന്നാലെ അപ്രതീക്ഷിതമായാണ്.സമരം അവസാനിപ്പിച്ചതായി സിപിഎം നേതൃത്വം പ്രഖ്യാപിച്ചത്. ഇത് നേതാക്കളിലും അണികളിലും കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലോടെ വരും ദിവസങ്ങളിൽ വിഷയം വീണ്ടും സജീവമാകാനാണ് സാധ്യത.

Top