കൊച്ചി:സോളാര്‍ കമ്മീഷനില്‍ സരിത നായര്‍ ഇന്ന് നല്‍കിയ തെളിവുകള്‍ നിര്‍ണ്ണായകമെന്ന് സൂചന.സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളാണ് അവര്‍ ഇന്ന് കമ്മീഷനില്‍ തെളിവായി നല്‍കിയിരിക്കുന്നത്.നിരവധി പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഇതിലുണ്ടെന്നാണ് വിവരം.മുഖ്യമന്ത്രിയും മല്ലേലില്‍ ശ്രീധരന്‍ നായരും എല്ലാം സംസാരിക്കുന്നതിന്റെ ശബദരേഖ തന്റെ കൈവശം ഉണ്ടെന്ന് സരിത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇത് ഇന്ന് നല്‍കിയ തെളിവുകളുടെ കൂട്ടത്തില്‍ ഉണ്ടെന്ന് തന്നെയാണ് വിവരം.അതേസമയം കൂടിക്കാഴ്ച്ചയുടെ ഡിജിറ്റല്‍ തെളിവുകള്‍ അടുത്ത ദിവസം തന്നെ കൈമാറുമെന്നാണ് സൂചന.ഇന്ന് നല്‍കിയ പെന്‍ഡ്രൈവില്‍ ദൃശ്യങ്ങള്‍ ഇല്ല.ഇത് മൂന്ന് ദിവസത്തിനകം നല്‍കുമെന്ന് സരിത കമ്മീഷനില്‍ വ്യക്തമാക്കി.ഉടന്‍ തെളിവ് നല്‍കണമെന്ന് ജസ്റ്റിസ് ശിവരാജനോടാണ് സരിത ഇത് പറഞ്ഞത്.സോളാര്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്.ഇതിനെ മറികടക്കാനുള്ള തെളിവുകള്‍ ഈ പെന്‍ഡ്രൈവില്‍ ഉണ്ടെന്ന് തന്നെയാണ് ഉറപ്പിക്കുന്നത്.ഈ പെന്‍ഡ്രവിലുള്ള രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുമോ എന്ന് ഇത് വരെ ഉറപ്പായിട്ടില്ല.
എന്തായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖയില്‍ തമ്പാനൂര്‍ രവി നല്‍കുന്ന സൂചന പ്രകാരം ഇനിയും വലിയ തെളിവുകള്‍ സരിതയുടെ പക്കലുണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.