ബൈക്ക് വാങ്ങി നല്‍കാത്തതിന് പിതാവിനെ മകന്‍ കുത്തിക്കൊന്നു; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 63 കാരന് ദാരുണാന്ത്യം

അടൂര്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പിതാവിനെ മകന്‍ കുത്തിക്കൊന്നത് ബൈക്ക് വാങ്ങി നല്‍കാത്തതിന്റെ പേരില്‍. ത്രുവിനെയെന്ന വണ്ണം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയിലായ മകന്റെ കൂസലില്ലായ്മ കണ്ട് പൊലീസും അമ്പരന്നു. ആനന്ദപ്പള്ളി കോട്ടവിളയില്‍ വീട്ടില്‍ തോമസി (64) നെയാണ് മകന്‍ ഐസക് തോമസ് (23) കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ മാതാവ് മറിയാമ്മയുടെ കഴുത്തിലും കുത്തേറ്റു.

ബുധനാഴ്ച രാത്രി 11.30നാണ് സംഭവം.വാഹനാപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അരയ്ക്കു താഴെ തളര്‍ന്ന് എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാതിരുന്ന തോമസ് നാട്ടില്‍ ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഭാര്യ മറിയാമ്മയ്ക്കൊപ്പം വിദേശ വാസം അവസാനിപ്പിച്ച് ഒരാഴ്ച മുന്‍പ് ആനന്ദപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. വര്‍ഷങ്ങളായി തോമസും കുടുംബവും ദുബായിലായിരുന്നു താമസം. അവിടെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സിവില്‍ സൂപ്പര്‍വൈസറായിരുന്നു തോമസ്. ഭാര്യ മറിയാമ്മ നഴ്സും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐസക്കിനെ കൂടാതെ നാലു പെണ്‍മക്കളും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ രണ്ടു പേര്‍ ദുബായിലും രണ്ടു പേര്‍ ബംഗളൂരുവിലും ജോലി ചെയ്യുന്നു. ഐസക് പന്ത്രണ്ടാം ക്ലാസിനു ശേഷം എന്‍ജിനീയറിങ് പഠനത്തിനായി നാട്ടിലെത്തിയതാണ്. 1998 ല്‍ ദുബായിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് തോമസിന്റെ അരയ്ക്കു താഴെ തളര്‍ന്നത്. മറിയാമ്മ ജോലിയില്‍ നിന്നു വിരമിച്ചതോടെയാണ് ഇരുവരും നാട്ടിലേക്കു മടങ്ങിയത്. മാര്‍ത്താണ്ഡത്ത് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനീയറിങ് അനുബന്ധ കോഴ്സിനു പഠിക്കുകയായിരുന്ന മകന്‍ ഐസക് മാതാപിതാക്കള്‍ നാട്ടിലെത്തുന്നതിന് ഒരാഴ്ച മുന്‍പാണ് അടൂരിലേക്ക് വന്നത്.

വിദേശ വാസം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാന്‍ മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവില്‍ ഉണ്ടായിരുന്ന മകളും എത്തിയിരുന്നു. ബൈക്ക് വാങ്ങുന്ന കാര്യം പറഞ്ഞ് തോമസുമായി വാക്കേറ്റം ഉണ്ടാവുകയും ഐസക് കൈയില്‍കരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
തടസം പിടിക്കുതിനിടെയാണ് മാതാവ് മറിയാമ്മക്ക് കുത്തേറ്റത്. ഭയന്നു പോയ ഇവര്‍ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. കറിക്കത്തി ഉപയോഗിച്ചാണ് ഐസക് പിതാവിനെയും മാതാവിനെയും ആക്രമിച്ചത്. തോമസിന്റെ വയറില്‍ മൂന്നു കുത്തുകളാണേറ്റത്. ഇതില്‍ ഒന്ന് ആഴമേറിയതായിരുന്നു. ഇതിലൂടെ കുടല്‍മാല പുറത്തു ചാടിയെന്നും പൊലീസ് പറഞ്ഞു. മറിയാമ്മയുടെ കഴുത്തിനാണ് കത്തി കൊണ്ട് േെവട്ടറ്റത്. ഇതിന് ശേഷം ഐസക് തോമസ് സമീപത്തുള്ള കാണിക്ക വഞ്ചിക്കടുത്ത് താമസിക്കുന്ന പിതൃസഹോദരന്‍ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇയാള്‍ ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവ വലിച്ചു താഴെയിട്ട ശേഷം കെട്ടിടത്തിലെ രണ്ടാം നിലയില്‍ കയറി താഴേക്കു ചാടി. ഈ സമയം അവിടെയെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനക്കു ശേഷം ഇയാളെ പെലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

മാര്‍ത്താണ്ഡത്ത് പഠിക്കുന്നിതിനിടെ പിതൃസഹോദരന്‍ ജോയിയുടെ വീട്ടില്‍ ഇടക്കിടെ ഐസക് എത്തുമായിരുന്നു.വീടിന്റെ ഹാളിന്റെ സമീപത്തെ ഇടനാഴിയില്‍ ഐസക് കുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. ഐസക് തോമസിന്റെ സ്വഭാവത്തില്‍ മൂന്നു ദിവസമായി ചെറിയ മാറ്റം കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംശയമുണ്ട്.

Top