ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; 15 വയസ്സുള്ള മകനെ പൊലീസ് തിരയുന്നു  

 

 

നോയിഡ :ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ 15 വയസ്സുള്ള മകനെ പൊലീസ് തിരയുന്നു. ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലാണ് 35 വയസ്സുള്ള അഞ്ജലിയെയും 12 വയസ്സുള്ള മകള്‍ മണികര്‍ണ്ണികയെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ നാലാം തീയതി രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. മൃതദേഹത്തിന് അരികില്‍ നിന്നായി ചോര പുരണ്ട കത്രികയും ക്രിക്കറ്റ് ബാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഇവരുടെ 15 വയസ്സുകാരനായ മൂത്ത മകന്‍ രാഘവിനെ കാണാതാവുകയും ചെയ്തിരുന്നു.കൊലപാതകത്തിന് പിന്നില്‍ രാഘവാണ് എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടക്കുമ്പോള്‍ അഞ്ജലിയുടെ ഭര്‍ത്താവ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വീടിന് പുറത്തായിരുന്നു. അമിതമായി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായ രാഘവിന്റെ ഫോണ്‍ അടുത്തിടെ വീട്ടുകാര്‍ കുട്ടിയുടെ കൈയ്യില്‍ നിന്നും തിരിച്ച് വാങ്ങിച്ചിരുന്നു.തുടര്‍ന്ന് അമ്മയുടെ ഫോണിനായി രാഘവ് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ആഞ്ജലിയും ഈ കാര്യം അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി അഞ്ജലി മകനുമായി വഴക്കിടാറുണ്ട്.  അഞ്ജലിയുടെ ഫോണും  കാണാതായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.

 

Top