ന്യൂഡല്‍ഹി: ഡല്‍ഹി ഇമാം സാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഷബാന്‍ ബുഖാരിക്ക് ഹിന്ദു യുവതി വധുവാകുന്നു. ഗാസിയാബാദില്‍ നിന്നുള്ള ഇരുപതുകാരിയാണ് ഷബാന്‍െറ ജീവിതസഖിയാകുന്നത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ള. പ്രണയവിവാഹമാണ്.വിവാഹത്തിന് മുന്നോടിയായി പെണ്‍കുട്ടി ഇസ്ളാം മതം സ്വീകരിച്ചു. പെണ്‍കുട്ടി ഖുറാന്‍ പഠനം ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ പതിമൂന്നിനാണ് വിവാഹം. ആദ്യം വിവാഹത്തെ എതിര്‍ത്തെങ്കിലും പെണ്‍കുട്ടി ഇസ്ളാം മതം സ്വീകരിക്കാന്‍ തയ്യാറായതോടെ ഡല്‍ഹി ഇമാം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
അമിറ്റി സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദധാരിയായ ഷബാന്‍ ബുഖാരി കഴിഞ്ഞ വര്‍ഷം ഇമാമായി അഭിഷിക്തനായിരുന്നു. തന്‍െറ പിതാവിന്‍െറ പിന്‍ഗാമിയായി രാജ്യത്തെ ഏറ്റവും വലിയ മോസ്കിന്‍െറ പിന്തുടര്‍ച്ചാവകാശിയാണ് ഷബാന്‍.