ബോളിവുഡ് ഹോട്ട് കപ്പിള്‍സിന് ഈ മാസം 30ന് മാംഗല്യം

bipasha-karan

ബോളിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ബോളിവുഡ് ഹോട്ട് കപ്പിള്‍സിന് ഈ മാസം 30ന് മാംഗല്യം തന്തുനാനേ നാ… ബിപാഷ ബസു തന്നെയാണ് തന്റെ തന്റെ വിവാഹ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ പ്രിയങ്ക ചോപ്ര കരണ്‍ സിംഗുമായുള്ള ബിപാഷയുടെ വിവാഹത്തെപ്പറ്റി അറിയിച്ചിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചാണ് പ്രിയങ്ക എത്തിയത്. ബോളിവുഡില്‍ ഇത് ചൂടേറിയ ചര്‍ച്ചാ വിഷയവുമായി.

ഇതേക്കുറിച്ച് രണ്ടു പേരും പ്രതികരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. ഒടുവില്‍ ബിപാഷ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. എല്ലാവരോടും ആ സന്തോഷ വാര്‍ത്ത ഞങ്ങള്‍ പങ്കുവയ്ക്കുകയാണെന്നായിരുന്നു ബിപാഷയുടെ ട്വീറ്റ്. ഏപ്രില്‍ 30ആണ് ആ പ്രധാന ദിവസം. വിവാഹം ചെറിയ രീതിയില്‍ മാത്രമേ നടത്തുന്നുള്ളൂവെന്നും താരം പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതില്‍ നിങ്ങളോട് നന്ദി അറിയിക്കുന്നു. ഒന്നിച്ച് പുതിയ ജീവിതം ആരംഭിക്കുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹവും ആശംസകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിപാഷ ട്വീറ്റ് ചെയ്യുന്നു.

Top