സൗബിന്‍ സാഹിര്‍ വിവാഹിതനായി; വധു ജാമിയ

 

 

മലയാളികളുടെ ഇഷ്ടനടനും ഇപ്പോള്‍ സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയാ സഹീറാണ് വധു. ലളിതമായ ചടങ്ങിലായിരുന്നു സൗബിന്റെ വിവാഹം. നേരത്തെ ഇന്‍സ്റ്റഗ്രാം ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ലോകത്തെ അറിയിച്ചത്. കോഴിക്കോട് സ്വദേശിയായ ജാമിയ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. ഏറെ നാളത്തെ ഇവരുടെ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹനിശ്ചയം പോലെ തന്നെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വിവാഹത്തിനും പങ്കെടുത്തത്.

Top