സൗമ്യ അപ്രത്യക്ഷമായത് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ ; പിന്നീട് തിരക്കിയപ്പോൾ പുറത്തുവന്നത് കൊലപ്പെട്ടുവെന്ന വിവരം ;സൗമ്യയുടെ വിയോഗത്തിൽ അലമുറയിട്ട് ഭർത്താവ് സന്തോഷും എട്ടുവയസുകാരൻ അഡോണിയും : കണ്ണീർക്കയത്തിലാണ്ട് കാഞ്ഞിരംതാനം വീട്

സ്വന്തം ലേഖകൻ

 

ഇടുക്കി: ഇസ്രയേലിൽ റോക്കറ്റ് ആക്രണത്തിൽ കൊലപ്പെട്ട കീരിത്തോട് കാഞ്ഞിരംതാനം വീട്ടിൽ സൗമ്യയുടെ വേർപാടിന്റെ നടുക്കത്തിലാണ് കേരളക്കര മുഴുവനും. ഭാര്യ സൗമ്യ വിട്ടുപിരിഞ്ഞതിന്റെ വിഷമം താങ്ങാനാവാതെ അലമുറയിടുന്ന ഭർത്താവ് സന്തോഷിനെയും എട്ടുവയസുകാരാനായ മകനെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉഴറുകയാണ് ഉറ്റവരും നാട്ടുകാരും.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇസ്രയേലിൽ ജോലിയിലായിരുന്ന സൗമ്യയുടെ ദുരന്തവാർത്ത കുടുംബം അറിയുന്നത്. സൗമ്യ സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ പെട്ടെന്ന് ദൃശ്യം അപ്രത്യക്ഷമാവുകയായിരുന്നു.

പിന്നീട് സൗമ്യയെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.

ദേഷ്യവും സങ്കടവുംമെല്ലാമുള്ള സന്തോഷിന്റെ വികാരക്ഷോഭത്തെ അടക്കി
നിർത്താൻ ഉറ്റവർപെടാപ്പാടുപ്പെടുന്ന കാഴ്ചയാണ് രാവിലെ വീട്ടിൽ നിന്നും ദൃശ്യമാവുന്നത്. സൗമ്യയുടെ മൃതദ്ദേഹം എത്രയുപെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് നടപടികൾ പരാമവധി വേഗത്തിലാക്കുമെന്ന് ഇസ്രയേൽ എംബസി വീട്ടുകാരെ അറിയിച്ചുവെന്ന് തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

ഇന്നലെ രാത്രി 10 മണിയോടെ ഇസ്രയിൽ എംബസി അധികൃതർ വീട്ടുകാരെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്ന് മരണപ്പെട്ട സൗമ്യയുടെ ഭർത്തൃസഹോദരൻ സജി പറയുന്നു.

സൗമ്യയുടെ മരണവിവരമറിഞ്ഞ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സന്തോഷിന്റെ ബന്ധുവിനെ മൊബൈലിൽ ബന്ധപ്പെടുകയും എത്രയും വേഗം മൃതദ്ദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലിലെ അഷ്‌ക ലോണിൽ ഇന്നലെ വൈകിട്ട് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രയേൽ സ്വദേശിയായ ഒരു യുവതിയും മരിച്ചിട്ടുണ്ട്.

ഭർത്താവുമായി ഫോണിൽ സംസാരിച്ചിരിക്കെ വീടിന്റെ മുൻഭിത്തിയിൽ ജനലിനോട് ചേർന്ന് ദ്വാരംവീഴ്ത്തി അകത്തുകടന്ന മിസൈയിൽ അടുക്കള ഭാഗത്ത് ഭിത്തിയിൽ ഇടിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

റോക്കറ്റ് വീണതും സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സൗമ്യ ശ്രമിച്ചിരുന്നെന്നും ഇതിനിടെയാണ് ദുരന്തമുണ്ടാതെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചതായുള്ള സൂചനകളും ഇന്നലെ പുറത്തുവന്നിരുന്നു. ഈ സംഭവം പുറത്തുവന്നതോടെ ഇസ്രയിലിൽ ജോലിചെയ്യുന്ന മലയാളികൾ ആകെ ഭയപ്പാടിലാണ്.

Top