കുടുംബത്തിന്റെ അത്താണിയായിരുന്നു സൗമ്യയെ അജാസ് എന്ന ക്രൂരൻ ഇല്ലാതാക്കിയതിലൂടെ അവസാനിച്ചത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ

വള്ളികുന്നം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സൗമ്യയോട് പ്രതി അജാസ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.എണ്ണവും സൗമ്യ അത് നിരസിച്ചു.ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു.സൗമ്യയ്ക്ക് അജാസ് ഒന്നേകാല്‍ ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് അജാസ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞു.

സ്വന്തം വീടിന് മുന്നില്‍ വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥയായ സൗമ്യ(30) ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി അജാസിനും(33) പൊള്ളലേറ്റു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ക്ലാപ്പനയിലെ കുടുംബ വീട്ടില്‍ നിന്നും വള്ളിക്കുന്നത്തെ വീട്ടിലേക്ക് സൗമ്യ മക്കളെയും കൊണ്ട് പലപ്പോഴും പോകാറുണ്ട്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയതിന് ശേഷം സ്‌കൂട്ടറില്‍ വള്ളിക്കുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് അജാസിന്റെ ക്രൂര ആക്രമണം ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബത്തിന്റെ അത്താണിയായിരുന്നു സൗമ്യ. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്എന്‍ കോളേജില്‍ രണ്ടാം വര്‍ഷം ബിരുദം പഠിക്കവെയായിരുന്നു സൗമ്യയുടെ വിവാഹം. പ്ലമ്പറായിരുന്ന സജീവാണ് സൗമ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം സൗമ്യ പഠനം തുടര്‍ന്നു. നാല് വര്‍ഷം കഠിനാധ്വാനത്തിലൂടെ പോലീസ് ജോലി നേടിയെടുത്തു. ഇതിനിടെ സജീന്സജീവ് സൗദിക്ക് പോയി. തിരികെ എത്തിയ സജീവ് രണ്ട് വര്‍ഷത്തോളം നാട്ടില്‍ തന്നെയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് ലിബിയയിലേക്ക് പോയി.

വളരെയധികം കഷ്ടപ്പെട്ട ജീവിതമായിരുന്നു സൗമ്യയുടേത്. കാല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്‍- ഇന്ദിര ദമ്പതികളുടെ മൂത്ത മകളാണ് സൗമ്യ. ഇന്ദിര തയ്യല്‍ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. അച്ഛന്‍ പുഷ്പാകരന്‍ വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുകയാണ്. കഠിന പരിശ്രമത്തിലൂടെ ലഭിച്ച് പോലീസ് ജോലി സൗമ്യയ്ക്കും കുടുബത്തിനും വളരെ വലിയ സഹായമായിരുന്നു.

മൂന്ന് മക്കളുടെ അമ്മയാണ് സൗമ്യ. ഇളയവള്‍ നാല് വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിലാണ് നില്‍ക്കുന്നത്. സൗമ്യ ജോലിക്ക് പോകുമ്പോള്‍ അങ്കണവാടിയില്‍ വിടാനുള്ള എളുപ്പത്തിനായാണിത്. പലപ്പോഴും സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളിക്കുന്നിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും. അടുത്തിടെയാണ് സൗമ്യയും കുടുംബവും വള്ളിക്കുന്നിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൊല്ലം തഴവയില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയ ശേഷം സ്‌കൂട്ടറില്‍ വള്ളിക്കുന്നത്തെ വീട്ടിലെത്തിയപ്പോഴാണ് അജാസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. തൃശൂര്‍ പോലീസ് ക്യാമ്പില്‍ സൗമ്യയുടെ ഇന്‍സ്ട്രക്ടറായിരുന്നു അജാസ്.

ഇരുവരും തമ്മില്‍ അന്ന് സൗഹൃദം ഉണ്ടായിരുന്നെന്നാണ് വിവരം. സൗഹൃദത്തിലുണ്ടായ വിള്ളലാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. തൃശൂര്‍ ക്യാമ്പിലെ പരിശീലനത്തിനുശേഷം മൂന്ന് വര്‍ഷം മുമ്പ് വള്ളികുന്നം പൊലീസ് സ്‌റ്റേഷനില്‍ ജോലി ആരംഭിച്ച സൗമ്യ സ്റ്റുഡന്റ് പൊലീസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വട്ടയ്ക്കാട് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായിരുന്നു സൗമ്യ. സംഭവ ദിവസം രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ചടങ്ങില്‍ സൗമ്യ പങ്കെടുത്തിരുന്നു. സ്‌കൂട്ടറില്‍ പോയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന അജാസ് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നീട് പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു.

Top