ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല സംഘത്തിൽ ഭാര്യ മെലേനയ്ക്കു പുറമെ, മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും ഉണ്ടാകുമെന്ന് അമേരിക്കൻ ഉന്നതവൃത്തങ്ങൾ സ്ഥിരീകരിച്ചു.
ട്രംപിന്റെ പ്രധാന ഉപദേശകരാണ് ഇവാൻകയും ജറേഡും. ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ കോമേഴ്സ് സെക്രട്ടറി വിൽബർ റോസ് എന്നിവരും സംഘത്തിലുണ്ടാകും. 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് മോട്ടേര സ്റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് ചടങ്ങിൽ പങ്കെടുക്കും. ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച.
2017 വരെ ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവ് പദം വഹിച്ചിരുന്നയാളാണ് ഇവാന്‍ക. ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയിലുള്ള മകളാണ് ഇവര്‍. 2015ല്‍ യു.എസ് പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ഇവരായിരുന്നു. ഇവാന്‍കയുടെ ഭര്‍ത്താവും ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവുമായ ജറെദ് കുഷ്‌നറും യു.എസ് പ്രസിഡണ്ടിനൊപ്പമുള്ളത്.
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി മാത്രം നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപിനെ സ്വീകരിക്കാനായി നഗരം മുഖം മിനുക്കുന്നതിന് 80-85 കോടിയാണ് ചെലവാക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഗുജറാത്തിന്റെ മൊത്തം വാര്‍ഷിക ബജറ്റിന്റെ ഒന്നര ശതമാനം വരുമിത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയ്ക്കു മുമ്പില്‍ 12000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള 22 കിലോമീറ്റര്‍ ദൂരത്ത് ഒരു ലക്ഷത്തോളം പേരെ അണി നിരത്താനാണ് തീരുമാനം.
ട്രംപിനെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നത് ജംബോ സംഘമാണ്. മരുമകന്‍ ജറെദ് കുഷ്‌നര്‍, യുഎസ്ടിആര്‍ റോബര്‍ട്ട് ലൈതിസര്‍, സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രയന്‍, ട്രഷറി സെക്രട്ടറി സ്റ്റീവ് മുചിന്‍, വ്യാപാര സെക്രട്ടറി വില്‍ബര്‍ റോഡ്, ബജറ്റ് ഓഫീസ് ഡയറക്ടര്‍ മൈക്ക് മല്‍വാനി തുടങ്ങിയ ഉന്നതതല സംഘമാണ് ട്രംപിനൊപ്പമുള്ളത്.
ട്രംപ് എത്തുന്നതിന് മുമ്പു തന്നെ പ്രാഥമിക കൂടിയാലോചനകള്‍ക്കായി ഇവരില്‍ പലരും ഇന്ത്യയിലെത്തും. അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ട്രംപിന്റെ സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ എട്ടു മാസത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് നടത്തുന്ന എട്ടാമത്തെ കൂടിക്കാഴ്ചയുമാണ് അടുത്ത ദിവസം നടക്കാനിരിക്കുന്നത്.