കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ പോലീസിന്റെ പരസ്യശിക്ഷ. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലിലാണ് വിവാദമായ സംഭവം. കണ്ണൂർ അഴീക്കലിലാണ് യതീഷ്ചന്ദ്ര വ്യത്യസ്തമായ ശിക്ഷ നടപ്പാക്കിയത്. അഴീക്കലിൽ തുറന്നിരുന്ന കടയ്ക്കു മുൻപിൽ കൂട്ടംകൂടി നിന്നു വർത്തമാനം പറയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ്, ഇതുവഴി കടന്നുപോയ എസ്പി വാഹനം നിർത്തി ഇറങ്ങിയത്.പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്.
ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പലരും നിയന്ത്രണം ലംഘിച്ച് വീടിന് വെളിയില്‍ ഇറങ്ങുന്നുണ്ട്. ഇവരെ പിടിക്കാന്‍ പോലീസ് പട്രോളിങും ശക്തമാണ്. അഴീക്കലില്‍ പട്രോളിങിനിടെയാണ് കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം കണ്ണൂരില്‍ രണ്ട് കേസുകള്‍ എടുത്തു. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ വളരെ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.
ലോക്ക് ഡൗണ്‍ വേളയില്‍ റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് കണ്ണൂരിലെ സംഭവം. മലപ്പുറം ജില്ലയില്‍ കഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് അടിച്ചത് വിവാദമായിരുന്നു. കാര്യം അന്വേഷിക്കുന്നതിന് മുമ്പായിരുന്നു മര്‍ദ്ദനം. വില വര്‍ധിപ്പിച്ചു വില്‍ക്കുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. അതിനിടെയാണ് പോലീസ് എത്തിയതും ഉടനെ അടി തുടങ്ങിയതും. അബദ്ധം തിരിച്ചറിഞ്ഞ പോലീസ് പ്രശ്‌നം സംസാരിച്ചു തീര്‍ത്തു.
കൂട്ടം കൂടി നിന്ന മൂന്നുപേരെ ഒരുമിച്ച് ഏത്തമിടുവിച്ചു. പിന്നീട് ഇവിടെത്തന്നെ മറ്റൊരാളെയും എത്തമിടുവിച്ചു. പ്രധാനമന്ത്രി പറഞ്ഞിട്ടും മുഖ്യമന്ത്രി പറഞ്ഞിട്ടും അനുസരിക്കാൻ കഴിയില്ലെങ്കിൽ ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും പൊലീസിനു വേറെ പണിയുണ്ടെന്നും പറഞ്ഞായിരുന്നു എസ്പിയുടെ നടപടി. ഇതിനു പുറമേ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കില്ല, വീട്ടിൽ തന്നെ ഇരിക്കുമെന്ന് ഇവരിൽ നിന്ന് ഉറപ്പും വാങ്ങി. അനാവശ്യമായി റോഡിലിറങ്ങുന്നവരെ പൊലീസ് കായികമായി കൈകാര്യം ചെയ്യുന്നുവെന്നു വിമർശമുയർന്നതോടെയാണ് യതീഷ്ചന്ദ്ര വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. ജനങ്ങൾ ലോക്ഡൗൺ ലംഘിച്ചാൽ പൊലീസിന് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ശിക്ഷ നനൽകിയത്. കുട്ടികൾ തെറ്റു ചെയ്താൽ അധ്യാപകർ ശിക്ഷ നൽകുന്നതുപോലെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.