ബംഗളൂരുവിൽ നിന്ന് കൊണ്ട് വന്ന് കോൺഗ്രസുകാർ വഴിയിൽ ഇറക്കിവിട്ടയാൾക്ക്‌ കോവിഡ്! കോവിഡ് എത്ര പേരിലേക്ക് പടർന്നു എന്നറിയാതെ ഭീതിയോടെ കണ്ണൂരിലെ ജനം.

കണ്ണൂർ : രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോൺഗ്രസ് നേതൃത്വം ഇത്രയും ക്രൂരത ജനങ്ങളോട് ചെയ്യാമോ ..? സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ആണോ ശ്രമം .അങ്ങനെ ആണെങ്കിലും ഒരു ജനതക്ക് എതിരെ അല്ലേ കോൺഗ്രസുകാർ നിൽക്കുന്നത് ?കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചത്‌ ബംഗളൂരുവിൽനിന്ന്‌ കോൺഗ്രസുകാർ ബസിൽ കൊണ്ടുവന്ന്‌ റോഡിലിറക്കിവിട്ടയാൾക്ക്‌. മുഴപ്പിലങ്ങാട്‌ സ്വദേശിയാണ്‌. ഈ മാസം 17ന്‌ ബംഗളൂരുവിൽനിന്നു കൊണ്ടുവന്ന്‌ കണ്ണൂർ കാൽടെക്‌സിൽ ഇറക്കിവിടുകയായിരുന്നു. അധികൃതരെ  അറിയിക്കാതെ 21 പേരെയാണ്‌ ഇങ്ങനെ കാൽടെക്‌സിൽ ഇറക്കിവിട്ടത്‌. നഗരത്തിലൂടെ അലഞ്ഞു നടന്ന മൂന്നു പേരെ പൊലീസ്‌ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി.
മറ്റുള്ളവർ നടന്നും കിട്ടിയ  വാഹനങ്ങളിലുമായി വീടുകളിലെത്തുകയായിരുന്നു. ഇതിൽ മുഴപ്പിലങ്ങാട്‌ ‌ സ്വദേശി ഒഴികെയുള്ളവരെ ഇനിയും കണ്ടെത്താനായില്ല. ബസ്സിലുണ്ടായിരുന്ന മറ്റുള്ളവർ, പൊതുവാഹനത്തിൽ ഒപ്പം സഞ്ചരിച്ചവർ എന്നിവരെല്ലാം കോവിഡ്‌ സമ്പർക്ക പട്ടികയിൽ വരുന്നവരാണ്‌. കണ്ണൂരിൽ ഇവരെ ഇറക്കി ബസ്‌ ബാക്കി യാത്രക്കാരുമായി എങ്ങോട്ടാണ്‌ പോയതെന്നും വ്യക്തമല്ല എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു .
കോഴിക്കോട്ടേക്കാണെന്നും അതല്ല, മലപ്പുറത്തേക്കാണെന്നും പൊലീസ്‌ ഇടപെട്ട്‌ ക്വാറന്റൈനിലാക്കിയവർ പറയുന്നു. കോൺഗ്രസിന്റെ രാഷ്‌ട്രീയപ്രേരിതവും അപക്വവുമായ നടപടി കേരളത്തിലെ കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന വിമർശനം സാധൂകരിക്കുകയാണ്‌ കണ്ണൂരിലെ അനുഭവം. തുടർന്നുള്ള ദിവസങ്ങളിലും നിരവധി പേരെ ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ കൊണ്ടുവന്നു തള്ളി. മുംബൈയിൽനിന്നുള്ള ട്രെയിന്‌ കണ്ണൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ചതും അവസാന നിമിഷമാണ്‌ ജില്ലാ അധികൃതരെ അറിയിച്ചത്‌. കലക്ടറടക്കമുള്ളവർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട്‌ പരിശോധനാസംവിധാനങ്ങളും മറ്റും ഒരുക്കിയതിനാലാണ്‌ കാര്യങ്ങൾ കൈവിട്ടുപോകാതിരുന്നത്‌.
Top