സംസ്ഥാനത്ത് ഓണകിറ്റ് വിതരണം ജൂലൈ 31 മുതൽ ;കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31ന് ആയിരിക്കും ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്ച്.എ്ച്ച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും, എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമായിരിക്കും കിറ്റുകൾ വിതരണം ചെയ്യുക.

അതേസമയം സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

അതേസമയം ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.

Top