ബംഗളുരു: കർണാടകയിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി തർക്കങ്ങൾ നിലനിൽക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി വെളിപ്പെടുത്തി . എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വീഴില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷി സർക്കാരിലെ വിള്ളലുകൾ തുറന്നു പറഞ്ഞ് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
വകുപ്പ് വിഭജനം പൂര്‍ത്തിയായിട്ടില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന് കരുതണ്ട-കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ ആത്മാഭിമാനം പണയം വച്ച് പദവിയില്‍ കടിച്ചു തുങ്ങില്ലെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് മുന്നണിയില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി ചെറിയ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്.
മന്ത്രിസഭാ വികസനവും വകുപ്പ് വീതം വയ്പ്പും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍ പോയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയാല്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് 12 മന്ത്രിസ്ഥാനവുമാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് നല്‍കി. ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ് ലഭിച്ചിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി സിദ്ധരമായ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് ഹൈക്കമാന്‍ഡിനെ സന്ദര്‍ശിക്കാന്‍ തലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കുമാരസ്വാമി ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യകക്ഷി മന്ത്രിസഭയില്‍ 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 12 മന്ത്രിമാര്‍ ജെഡിഎസിനും എന്ന് നേരത്തെ ധാരണയായിരുന്നു. അതേസമയം, കര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന സംസ്ഥാന ബന്ധില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.താന്‍ പ്രഖ്യാപിച്ച പോലെ തന്നെ വായ്പകള്‍ എഴുതിത്തള്ളും. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല. എനിക്ക് വ്യക്തിപരമായ ഒരു താല്‍പ്പര്യവുമില്ല. കുമാരസ്വാമി വ്യക്തമാക്കി.