തിരുവനന്തപുരം: സഖാക്കൾക്ക് തന്റെ തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പം ആണെന്ന് തിരുവനതപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ .ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി ശശി തരൂര്‍ എംപി. squeamishly ‘‘ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ഥം വരുന്ന ട്വീറ്റാണ് ശശി തരൂർ നടത്തിയതെന്ന് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായാണ് തരൂർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താൻ ഉപയോഗിച്ച വാക്കിനെ തെറ്റായ അർഥത്തിലാണ് എടുത്തതെന്ന് തരൂർ ട്വീറ്റ് ചെയ്തു. squeamishly എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി തുടങ്ങിയ അർഥങ്ങളാണ് ഉള്ളതെന്ന് ഓളം ഡിക്ഷണറിയുടെ സ്ക്രീൻ ഷോട്ട് സഹിതം തരൂർ ട്വീറ്റ് ചെയ്തു. മലയാളി ഇടതുപക്ഷ നേതാക്കൾക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പമാണെന്നും അദ്ദേഹം കുറിച്ചു.