സിസ്റ്റര്‍ അഭയ കന്യകയായിരുന്നു എന്ന് ഫോറന്‍സിക് മേധാവി.കൊല്ലപ്പെട്ടിട്ട് 25വര്‍ഷം; വിധി അകലെ.

തിരുവനന്തപുരം:1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷിച്ച് ആത്മഹത്യയാണിതെന്ന് റിപ്പോര്‍ട്ട്.തിരുവനന്തപുരത്തെ പ്രത്യേക കോടതി എട്ടുവര്‍ഷംമുമ്പ് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. രാജ്യത്തെ നീതിന്യായചരിത്രത്തില്‍ തീര്‍പ്പാക്കാതെ കൂടുതല്‍ക്കാലം നീണ്ടുപോയ കേസായും ഇത് മാറുകയാണ്.
അതേസമയം മരണപ്പെടുമ്പോള്‍ സിസ്റ്റര്‍ അഭയ കന്യകയായിരുന്നു എന്ന് ഫോറന്‍സിക് മേധാവിയുടെ മൊഴിയുണ്ടായിരുന്നു. മുന്‍ പൊലീസ് സര്‍ജനും ഫോറന്‍സിക് വിഭാഗം മേധാവിയുമായ സി രാധാകൃഷ്ണനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയിരുന്നു.
സിസ്റ്റര്‍ അഭയ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. അഭയയുടെ ശരീരത്തില്‍ നിന്ന് പുരുഷ ബീജം കണ്ടെത്തിയില്ല. ഭക്ഷണ പദാര്‍ഥങ്ങളില്‍ കാണുന്ന കോളിന്‍ പുരുഷ ബീജമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനാണ് റജിസ്റ്ററില്‍ ആദ്യം അങ്ങനെ എഴുതി ചേര്‍ത്തതെന്നും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി.

1992 മാര്‍ച്ച് 27നാണ് ബിസിഎം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച കേസില്‍ ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29നു സിബിഐ കേസ് എറ്റെടുത്തെങ്കിലും തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പതിനാറ് വര്‍ഷത്തിനുശേഷം 200 നവംബര്‍ 18ന് ഫാദര്‍ തോമസ് എം കോട്ടൂര്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ അറസ്റ്റിലായി. പ്രതികളായ വൈദികരെയും സിസ്റ്ററിനെയും സിസ്റ്റര്‍ അഭയ അരുതാത്ത നിലയില്‍ കണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. ഒന്നരമാസത്തോളം മൂന്ന് പ്രതികളും ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന് 2009 ജനുവരി രണ്ടിന് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം കുറ്റപത്രം നല്‍കി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിനു പിന്നില്‍ ചില ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആരോപണമാണ് പുറത്തുവരുന്നത്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില ഉന്നതരും മലയാളിയായ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയും തമ്മിലുള്ള ധാരണ പ്രകാരമാണ് വിചാരണ വൈകിച്ചതെന്നതാണ് പുതിയ ആക്ഷേപം. അറസ്റ്റിലായ പ്രതികളുമായി ഇതേസമുദായത്തില്‍പ്പെട്ട ഈ ജഡ്ജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് കീഴ്‌ക്കോടതിയെ തടഞ്ഞതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പത്തുവര്‍ഷം നീണ്ട യുപിഎയുടെ ഭരണം അവസാനിച്ചെങ്കിലും അഭയയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതോടെ കേസില്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത അവസ്ഥയാണെന്നതും വിചാരണ വൈകിപ്പിക്കുന്നു.

Top