സ്‌ക്രാച്ചുകള്‍ തനിയെ മാഞ്ഞു പോകുന്ന സ്‌ക്രീന്‍ വരുന്നു

സ്‌ക്രീനില്‍ പോറല്‍ വീഴുന്നത് ഫോണ്‍ ഉപയോഗത്തിന്റെ രസം നശിപ്പിക്കും. വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ നമ്മുടെ ഫോണില്‍ സ്‌ക്രാച്ച് ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ് താനും. ഒരു പരിധിവരെ നിലവില്‍ ഉപയോഗത്തിലുള്ള സ്‌ക്രീന്‍ ഗാര്‍ഡുകളും ടെംപേര്‍ഡ് ഗ്ലാസ്സുകളുമൊക്കെ പോറല്‍ പറ്റാനുള്ള സാധ്യതയും ഉരസലുകളില്‍ ഡിസ്‌പ്ലെകള്‍ക്കുണ്ടാകുന്ന ആഘാതവും കുറയ്ക്കുമെങ്കിലും സ്‌ക്രാച്ച് സാധ്യത പൂര്‍ണ്ണമായും ഒഴിവാകുന്നില്ല.

ഇത്തരത്തിലുള്ള ആശങ്കയ്ക്കുള്ള പരിഹാരവുമായി തായ്‌വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഇന്നറെക്‌സൈല്‍’ എന്ന കമ്പനിയാണ് സ്വയം റിപ്പയര്‍ ചെയ്യപ്പെടുന്ന സ്‌ക്രീന്‍ പാളിയുമായി എത്തിയിരിക്കുന്നത്. തനിയെ പോറലുകള്‍ മാഞ്ഞു പോകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ സ്‌ക്രീന്‍ സംരക്ഷക കവചത്തിലെ മൈക്രോ കാപ്‌സ്യൂളുകളാണ് പോറലുകളും ഉരസലുകള്‍ മൂലം ഉണ്ടാകുന്ന പാടുകളും സ്വയം മായ്ച്ചു കളയാന്‍ പര്യാപ്തമാക്കുന്നത്. ഇന്നറെക്‌സൈലിന്റെ മൈക്രോ കാപ്‌സ്യൂള്‍ സാങ്കേതികവിദ്യപ്രകാരം സ്‌ക്രീനിലെ സ്‌ക്രാച്ച് സൃഷ്ടിച്ച വിടവുകള്‍ ഒരു പശ പോലുള്ള ദ്രാവകം നിറഞ്ഞു സ്വയം റിപ്പയര്‍ ചെയ്യപ്പെടുന്നു. കൂടാതെ 0.2എംഎം കനമുള്ള ഈ സ്‌ക്രീന്‍ കവചം വെറും 30 സെക്കന്റു കൊണ്ട് ഒരു ബ്രഷ് ഉണ്ടാക്കുന്ന പോറലുകള്‍ സ്വയം മായ്ച്ചു കളയുന്ന ഡെമോ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഐഫോണ്‍ 6 നും 6നെും വേണ്ടിയുള്ള ഇന്നറെക്‌സൈല്‍ സ്‌ക്രീന്‍ പാളികള്‍ അമസോണില്‍ നിന്നും വാങ്ങാനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top