ബാക്കിയാക്കുന്നത് ഒരു പിടി സ്വപ്‌നങ്ങള്‍!! അമിതാഭ് ബച്ചനുമൊത്തുള്ള മ്യൂസിക് ഷോയെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍

അകാലത്തില്‍ പൊലിഞ്ഞ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ കണ്ണീരണിയുകയാണ് സിനിമാ ലോകം. ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് ബാക്കിവച്ചാണ് ആ യുവപ്രതിഭ മറഞ്ഞത്. താനുമായുള്ള ബാലഭാസ്‌കറിന്റെ സ്വപനങ്ങളെക്കുറിച്ച് വിവരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ബാലഭാസ്‌കറിനെ ഉള്‍പ്പെടുത്തി മുംബയില്‍ ഒരു സംഗീത നിശ നടത്തണമെന്ന അമിതാഭ് ബച്ചനുമായുള്ള ഒരു ആഗ്രഹം ബാക്കിയായെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.

വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ.

പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്.
നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.

Top