മസ്തിഷ്‌ക മരണങ്ങളില്‍ ദുരൂഹത, അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം: നടന്‍ ശ്രീനിവാസന്‍

കൊല്ലം: പ്രസക്തമായ സാമൂഹിക ഇടപെടലുകള്‍ സിനിമയിലൂടെയും നേരിട്ടും നടത്തുന്ന വ്യക്തിയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തന്റെ തിരക്കഥകളുടെ സാമൂഹിക രാഷ്ട്രീയ പ്രസക്തി ജീവിതത്തിലും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ന്നാല്‍ അടുത്തകാലത്ത് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങളിലേയ്ക്കും വഴിവച്ചു. അതില്‍ ഒന്നാണ് അവയവദാനത്തിനെതിരെ നടത്തിയ പ്രസ്താവന. ഇത് പിന്നീട് തിരുത്തി അദ്ദേഹം മാപ്പ് പറുകയും ചെയ്തിരുന്നു.
ആശുപത്രികളിലെ ചികിത്സയക്കിടെയുണ്ടാകുന്ന മസതിഷക മരണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞിരിക്കുന്നത്. കൊല്ലം സെന്റ് തോമസ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി സെയിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികള്‍ സ്ഥിരീകരിക്കുന്ന മസതിഷക മരണങ്ങളെ സംബന്ധിച്ച് ഡോ. ഗണപതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മസതിഷക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരമാണ്. മസതിഷക മരണങ്ങള്‍ സംഭവിക്കുന്ന ആളുടെ അവയവങ്ങള്‍ സൗജന്യമായി നല്‍കാനാണ് ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്നത്. എന്നാല്‍ കരളും വൃക്കയും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ആശുപത്രികള്‍ രോഗികളില്‍ വച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നില്‍ നടക്കുന്ന കച്ചവടമാണ് ഇതിലൂടെ വ്യക്തമാകുന്നത്- അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ ഭിക്ഷതേടി എത്തുന്ന മേല്‍വിലാസമില്ലാത്ത യാചകരെ പിടിച്ചുകൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്നുവെന്ന വിവരമാണ് ഇതേപ്പറ്റി പഠനം നടത്തുന്നവര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഇതേക്കുറിച്ച് കൃത്യമായ പഠനവും അന്വേഷണവും അനിവാര്യമാണ്. കോടികള്‍ മുടക്കി കാന്‍സര്‍ ആശുപത്രികള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ ജൈവ കൃഷി പ്രോത്സാഹനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top