ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്നാലെ ഭാര്യ ഭുവനേശ്വരി കുമാരിയും ബിഗ് ബോസിലേക്ക് എത്തുന്നു. ശ്രീശാന്ത് ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ഥിയായി വന്നതും വീട്ടിനകത്തെ മത്സരവും ഏറെ വിവാദമായിരുന്നു. മത്സരം തുടങ്ങിയതു മുതല്‍ വീട്ടിനകത്തെ പെരുമാറ്റവും മത്സരങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്യുന്നതും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഭുവനേശ്വരിയ്ക്ക് പുറമെ മറ്റൊരു മത്സരാര്‍ത്ഥിയായ ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസിലേക്ക് വരുമെന്നാണ് സൂചനകള്‍. പ്രേക്ഷകര്‍ക്കിടയില്‍ എന്നും സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നാണ് പരിപാടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഷോയുടെ അവതാരകന് സല്‍മാനുമായും ഇവര്‍ സംസാരിക്കും തുടര്‍ന്ന് ഷോയില്‍ ഇത് വരെ നടന്ന സംഭവവികാസങ്ങളെ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന് മനീഷ് നാഗ്ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും.