സൗദി : ക്വാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരുക്കേറ്റു. സുലൈമാനിയുടെ ജന്മനാടായ കെര്‍മനിലാണ് തിക്കും തിരക്കും ഉണ്ടായത്. തിങ്കളാഴ്ച ആരംഭിച്ച വിലാപയാത്രയില്‍ പത്ത് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ദേശീയ ഹീറോയായ സുലൈമാനിക്ക് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത യാത്രയയപ്പാണ് ഇറാന്‍ നല്‍കുന്നത്.സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടു.ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് സംസ്കാരം മാറ്റിവെച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിൽ വൈകീട്ട് സംസ്കരിക്കാനായിരുന്നു തീരുമാനം.അതിനിടെയാണ് ദുരന്തം. അഭൂതപൂർവമായ ജനക്കൂട്ടമാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. തിക്കിലും തിരക്കിലും ചുരുങ്ങിയത് അന്പതിലധികം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലും ശിയാ പുണ്യനഗരമായ ഖൂമിലും വിലാപയാത്ര നടത്തിയ ശേഷം ഇന്നു രാവിലെയാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിയിലെത്തിയത്. മൃതദേഹം ജന്മനാട്ടിലെത്തിയപ്പോള്‍ നിറകണ്ണുകളുമായി പതിനായിരങ്ങള്‍ ഒത്തുകൂടി. ലൌഡ് സ്പീക്കറുകളില്‍ ഖാസിം സുലൈമാനിയുടെ വിലാപ ഗീതങ്ങള്‍ മുഴങ്ങി.ഇറാനിയന്‍ പതാകകളും ഖാസിം സുലൈമാനിയുടെ ചിത്രങ്ങളുമേന്തിയ ആയിരക്കണക്കിന് പേര്‍ അമേരിക്കക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി.കിർമാനിൽ സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കി സംസ്കാര നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇറാനില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഖാസിം സുലൈമാനി.
കഴിഞ്ഞയിടെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ അനുകൂല സംഘങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടി നല്‍കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഇറാഖില്‍ തന്നെ ഒരു അമേരിക്കന്‍ കരാറുകാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പ്രതികാരം എന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. സ്വന്തം ജനതയെ സുരക്ഷിതരാക്കാനുള്ള നീക്കം എന്നാണ് ആക്രമണത്തില്‍ അമേരിക്കയുടെ ന്യായീകരണം. കഴിഞ്ഞ ആഴ്ച ആദ്യം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും സുലൈമാനി ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ കലുഷിതമായ അവസ്ഥയിലായി. മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് അമേരിക്ക വെടി പൊട്ടിച്ചിരിക്കുന്നത്. നേരത്തേ അമേരിക്കയുടെ സൈനിക ഡ്രോണുകള്‍ ഇറാന്‍ വെടിവെച്ചിടുകയും അവരുടെ എണ്ണടാങ്കറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.