
തിരുവനന്തപുരം: ഏറെ വിവാദമായ സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ ഷണിച്ചതിനാലാണ് വിവാദം ശക്തമായത് .എന്നാൽ വലിയ വിവാദങ്ങൾക്കൊടുവിൽ നടൻ മോഹൻലാൽ പുരസ്കാരദാനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിർപ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നത്.
ജൂറി അംഗം ഡോക്ടർ ബിജുവും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്ക്കാരിക പ്രവർത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ പിന്തുണക്കുന്നതായിരുന്നു ഒരു കാരണം. അവാർഡ് ദാനചടങ്ങിൽ താരങ്ങൾ വേണ്ടെന്നുള്ളത് രണ്ടാമത്തെ കാരണം. എന്നാൽ എതിർപ്പുകൾ മോഹൻലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണെന്നായിരുന്നു സർക്കാർ നിലപാട്.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അക്കാദമി ജനറൽ കൗൺസിൽ അംഗം സിഎസ് വെങ്കിടേശ്വരൻ രാജിവെച്ചു. ഡോക്ടർ ബിജു ചടങ്ങ് ബഹിഷ്ക്കരിക്കും. അക്കാദമി ജനറൽ കൗൺസിലിലെ ചില അംഗങ്ങളും വിട്ടുനിൽക്കാനാണ് സാധ്യത. ദിലീപിനെ തിരിച്ചെടുത്ത് വെട്ടിലായ അമ്മ, മുഖ്യാതിഥി വിവാദത്തിൽ മോഹൻലാലിന് സർക്കാർ പിന്തുണ കിട്ടിയത് വലിയ നേട്ടമായാണ് കാണുന്നത്.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാതാവ് മുരളി മാട്ടുമ്മല്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, സ്വഭാവനടന്‍ അലന്‍സിയര്‍, സ്വഭാവ നടി പോളി വല്‍സന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക സിതാര കൃഷ്ണകുമാര്‍, നവാഗത സംവിധായകന്‍ മഹേഷ് നാരായണന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.
മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും ഒന്നര ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. നവാഗത സംവിധായകനും കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവിന് മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.
അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം ഇത്തവണത്തെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പിയുടെയും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ എം.കെ അര്‍ജുന്‍ മാസ്റ്ററുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായകന്‍ ഒരുക്കുന്ന ഗാനയമുന എന്ന സംഗീതവിരുന്ന് ഉണ്ടായിരിക്കും. കെ.ജി മാര്‍ക്കോസ്, ബിജു നാരായണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, അഭിജിത്ത്, സിതാര കൃഷ്ണകുമാര്‍, ജ്യോത്സന, രഞ്ജിനി ജോസ്, ഡോ. രശ്മി മധു, ശ്രേയ ജയദീപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.