കണ്ണൂര്‍: ടെലിവിഷന്‍ സിരീയലുകള്‍ക്കെതിരെ വലിയ തോതില്‍ പരാതികള്‍ ഉയരുന്ന സമയമാണ്. കുടുംബങ്ങളില്‍ അന്തഃഛിന്ദ്രം വരെ ഉണ്ടാക്കുന്ന സീരിയലുകളുടെ തരം താഴ്ന്ന ഉള്ളടക്കത്തെക്കുറിച്ച് പല പ്രമുഖരും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ടെലിവിഷനുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നത്.
എന്നാല്‍, സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു സാംസ്‌കാരിക മന്ത്രി.
കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിനാണ് സെന്‍സര്‍ഷിപ്പ് നടത്താനുള്ള അവകാശം എന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പരിമിതി ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ കമ്മിറ്റിക്ക് കേന്ദ്രത്തിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. എന്നും മന്ത്രി പറഞ്ഞു