സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവ്: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവായി മറ്റപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സബ് റീജിയന്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മതേതര സദസ് ‘ഒന്നല്ലോ നാം ഇന്ത്യക്കാര്‍’ കോട്ടയം വൈഎംസിഎയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.

സിഎസ്‌ഐ ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാതിപതി പ്രജഞാനനന്ദ തീര്‍ഥപാദര്‍, താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദീന്‍ മന്നാനി, കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, റീജിയന്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. അനില്‍ കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന്‍ നമ്പൂതിരി, കോട്ടയം വൈഎംസിഎ പ്രസിഡന്റ് ജോബി ജെയ്ക്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top