പാർട്ടിയിൽ വണ്‍ മാന്‍ ഷോ; ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിച്ചുകൂടേയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ.ബിജെപി പൊട്ടിത്തെറിയിൽ തന്നെ

ന്യൂഡല്‍ഹി: ബിജെപി പൊട്ടിത്തെറിയിൽ തന്നെ .അടുത്ത ഭരണം കൈവിട്ടുപോകുമെന്നും വിലയിരുത്തൽ .ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ വീണ്ടും രംഗത്ത് വന്നു .കൂടുതൽ പേര് രംഗത്തെത്തിയാൽ പിളർപ്പ് ഉറപ്പാക്കും . ബിജെപി വണ്‍ മാന്‍ ഷോ ആയി മാറുകയാണെന്നും ഇത് തന്നെ വേദനിപ്പുക്കുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു.അരുണ്‍ ജെയ്റ്റ്‌ലി യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ചത് വളരെ മോശം രീതിയിലാണ്. ഇതിനെ എല്ലാവരും അപലപിക്കുകയും ചെയ്‌തെന്നും സിന്‍ഹ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.പാര്‍ട്ടി വണ്‍മാന്‍ ഷോ ആണെന്നും രണ്ട് പേരുടെ സൈന്യമാണെന്നും വിലയിരുത്തപ്പെടുന്നത് വേദനിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമാണ് വേണ്ടത്. എല്ലാവരുടെയും അഭിപ്രായം മാനിക്കണം. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണം.പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കണം. ഗുജറാത്ത് ഉള്‍പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തുവന്നിരിക്കെ ആശങ്കയുണ്ട്. തന്റെയും യശ്വന്ത് സിന്‍ഹയുടെയും നീക്കം പാര്‍ട്ടിയെ സഹായിക്കാനാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ചെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ മോഡി ഒരു തവണയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദ്യങ്ങള്‍ നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായപ്രകടനം ബിജെപി നേതൃത്വം അവജ്ഞയോടെ തള്ളുകയാണുണ്ടായത്. തനിക്കെതിരെ വിമര്‍ശനമുന്നയിച്ച യശ്വന്ത് സിന്‍ഹയെ അരുണ്‍ ജെയ്റ്റ്‌ലി ‘ഭാഗ്യാന്വേഷി’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top