മോദി തരംഗം ആഞ്ഞടിക്കുന്നു..കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ ബിജെപിയില്‍

ഇറ്റാനഗര്‍: മോദി തരംഗം ആഞ്ഞടിക്കുന്നു..കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു കോണ്‍ഗ്രസ് അങ്കലാപ്പില്‍ .ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. മോദി തരംഗവും ബിജെപി തരംഗവും ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇനി കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് കണ്ടാണ് ഈ കൂടുമാറ്റം. അരുണാചല്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് ഒടുവില്‍ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ പാര്‍ട്ടി വിട്ടത്. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ മുന്‍സിപ്പാലിറ്റി ഭരണം ബിജെപിക്ക് ലഭിച്ചു. കൗണ്‍സിലെ 23 കോണ്‍ഗ്രസ് അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ആകെ ഉണ്ടായിരുന്നത് 25 പേര്‍ ഇറ്റാനഗര്‍ മന്‍സിപ്പല്‍ കൗണ്‍സിലില്‍ 25 കോണ്‍ഗ്രസ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപിയില്‍ അംഗത്വമെടുത്തത്.ഭരണം നഷ്ടമാകും 30 അംഗ കൗണ്‍സിലാണ് ഇറ്റാനഗറിലേത്. ഇതില്‍ 26 പേരുള്ള കോണ്‍ഗ്രസ് ആയിരുന്നു ഭരണം നടത്തിയത്. അച്ചടക്ക ലംഘനം നടത്തിയതിന് ഒരംഗത്തെ കോണ്‍ഗ്രസ് അടുത്തിടെ പുറത്താക്കിയിരുന്നു. സ്വീകരണ യോഗത്തില്‍ 20 പേര്‍ ബാക്കി വരുന്ന 25 അംഗങ്ങളില്‍ 23 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ 20 കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പങ്കെടുത്തു. ബാക്കി മൂന്ന് പേര്‍ അസൗകര്യം മൂലമാണ് എത്താതിരുന്നതെന്നും അവര്‍ അറിയിച്ചു.congress flags -r

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി സര്‍ക്കാരില്‍ വിശ്വാസം ഖണ്ഡു നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗാവോ കോണ്‍ഗ്രസ് അംഗങ്ങളെ സ്വാഗതം ചെയ്തു. ബിജെപി കുടുംബത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതമെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍ജം പകര്‍ന്നുവെന്ന് ബിജെപി സംസ്ഥാനത്തിന്റെ ക്ഷേമം ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ വരവ് അതിന് ഊര്‍ജം പകരുമെന്നും ഗാവോ കൂട്ടിച്ചേര്‍ത്തു. ഇറ്റാ നഗര്‍ അരുണാചല്‍ പ്രദേശിന്റെ മുഖമാണെന്നും അത് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുരോഗതി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. മുന്‍സിപ്പാലിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംല കോര്‍പറേഷനില്‍ 65 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തീരുമാനം. മേയറും കൗണ്‍സിലര്‍മാരും രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മേയര്‍ മധുസൂദ്, മുന്‍ കൗണ്‍സിലര്‍മാരായ കമല്‍ജിത് സിങ്, സഞ്ജയ് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള 65 കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഷിംലയില്‍ തിരഞ്ഞെടുപ്പ് അടുത്തമാസം അടുത്ത മാസം അവസാനത്തിലാണ് ഷിംല കോര്‍പറേഷനില്‍ തിരഞ്ഞെടുപ്പ്. നേതാക്കളുടെ കൂടുമാറ്റം ബിജെപിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. 1986ല്‍ ഷിംല കോര്‍പറേഷന്‍ പുനസ്ഥാപിക്കപ്പെട്ട ശേഷം ബിജെപിക്ക് ഇവിടെ മികച്ച ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കിട്ടുമെന്ന് നേതാക്കള്‍ പറയുന്നു. നേതാക്കളെ ചാക്കിലാക്കി ബിജെപി മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് പാര്‍ട്ടി അടുത്തിടെ പ്രത്യേക തീരുമാനം കൈക്കൊണ്ടിരുന്നു. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഒഡീഷയും കേരളവുമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Top