കുരൂക്കു കൂടുതൽ മുറുകി !..മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ദി​ലീ​പെ​ന്നു സ​ര്‍​ക്കാ​ര്‍.ക്വ​​​ട്ടേ​​​ഷ​​​നു​​​ള്ള അ​​​ഡ്വാ​​​ന്‍​​​സാ​​​യി 10,000 രൂ​​​പ സു​​​നി​​​ക്കു ന​​​ല്‍​​​കി

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായ ദിലീപ് ക്വട്ടേഷനുള്ള അഡ്വാന്‍സായി 10,000 രൂപ പള്‍സര്‍ സുനിക്കു നല്‍കിയ അതേസമയത്തു സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പിന്നീടു വിധി പറയാന്‍ മാറ്റി.ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് സിംഗിള്‍ബെഞ്ച് മുന്പാകെ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. മുദ്രവച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കി. പീഡിപ്പിക്കാനായി ഒരാള്‍ ക്വട്ടേഷന്‍ നല്‍കുന്നത് ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലാദ്യമാണെന്നും ഹോട്ടല്‍ അബാദ് പ്ലാസ, തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷന്‍, തൊടുപുഴ ശാന്തിഗിരി കോളജ്, തൃശൂര്‍ ടെന്നീസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്നും ഡിജിപി വിശദീകരിച്ചു.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവയില്‍നിന്നു ഗൂഢാലോചന വ്യക്തമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പ്രതിക്കു നല്‍കുന്ന രേഖകളിലും ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വിളിച്ചതിനു തെളിവുണ്ട്. ഗൂഢാലോചന അന്വേഷിക്കാനുള്ള സാധ്യത നിലനിര്‍ത്തിയാണ് കേസില്‍ ആദ്യ കുറ്റപത്രം നല്‍കിയതെന്നും ഡിജിപി പറഞ്ഞു.എന്നാല്‍, ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നും മറ്റു തെളിവുകളില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 28, 29 തീയതികളിലായി ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഈമാസം 10ന് അറസ്റ്റുചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപും പള്‍സര്‍ സുനിയും ചില സ്ഥലങ്ങളില്‍ ഒരുമിച്ച്‌ ഉണ്ടായിരുന്നതാണ് ഗൂഢാലോചനയ്ക്കുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്നതോ സംസാരിച്ചുവെന്നതോ ഗൂഢാലോചന തെളിയിക്കാന്‍ മതിയായ കാരണമല്ല. മാധ്യമങ്ങള്‍ പോലീസിന്‍റെ റോള്‍ ഏറ്റെടുത്തു കഥകള്‍ മെനയുകയാണ്. സുനി ഷൂട്ടിംഗ് ലൊക്കേഷനുകളിലെത്തുന്ന കസ്റ്റമറാണെന്ന് ഒരു സംവിധായകന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേപോലെ തനിക്കെതിരായ ആക്രമണത്തിന്‍റെ കാരണം വ്യക്തിപരമായ പകയാണെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞിട്ടുമുണ്ട്.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിലീപിനെതിരേ ചൂണ്ടിക്കാട്ടിയ സംഭവങ്ങള്‍ പലതും അദ്ദേഹത്തിനു ബന്ധമുള്ളതല്ല. ഈ കേസില്‍ ഒരു ഫിലിം സ്റ്റാറിനെ ക്രൈം സ്റ്റാറുമായി ബന്ധിപ്പിക്കുകയാണ്. കുറ്റം സംശയിക്കാനുള്ള തെളിവുപോലും ഇല്ലെന്നിരിക്കെ അറസ്റ്റു ചെയ്ത് തടവില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. അദ്ദേഹത്തിന്‍റെ സിനിമാ കരിയര്‍ നശിക്കും. കരാറായ സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുന്നതിലൂടെ വന്‍ സാന്പത്തിക നഷ്ടമുണ്ടാകുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹര്‍ജി വിധി പറയാനായി മാറ്റിയത്.

Top