സുരേന്ദ്രന്‍ വിജയത്തിലേക്ക്… തെരെഞ്ഞെടുപ്പ് ദിനം 20 പേര്‍ വിദേശത്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തെളിവ്.ബിജെപിക്ക് രണ്ടാമത്തെ എല്‍ എല്‍ എ ഉടന്‍

കൊച്ചി:വിദേശത്തുള്ള 20 പേര്‍ വോട്ട് ചെയ്തു എന്ന തെളിവും കിട്ടിയിരിക്കുന്നു !.. തിരെഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊടുത്ത കേസില്‍ കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണ്ണായക തെളിവുകള്‍ വീണ്ടും കിട്ടി.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് സുരേന്ദ്രന്റെ കേസ് വിജയത്തിലേക്ക് നയിക്കാനാകുന്ന നിര്‍ണായക വിവരങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഉണ്ടായിരിക്കുന്നത് .തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ച 26 പേരില്‍ 20 പേര്‍ വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വോട്ടര്‍മാരെ വിളിച്ചു വരുത്താന്‍ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കോടതിയുടെ സമന്‍സ് വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പോലീസ് സഹായം നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ് എത്തിയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടി ആകും .ഇതോടെ നിയമസഭയിലേക്ക് ഓ രാജഗോപാലിന് കൂട്ടായി കെ സുരേന്ദ്രന്‍ കൂടെ എത്താന്‍ സാധ്യത . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി.SURENDRAN BJP MANJCHESARAM COURT EVIDENCE

ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളാണ് സുരേന്ദ്രന്‍ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രന്‍ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറഉം മൊഴി നല്‍കിയത്.റിട്ടേണിങ് ഓഫീസറായ പിഎച്ച് സിനാജുദീന്റെ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ ഹര്‍ജിയില്‍ തഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തി. റിട്ടേണിങ് ഓഫീസറെ മൊഴിയോടെ മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടാന്‍ കോടതി തീരുമാനിച്ചിരുന്നു.കോടതി നേരിട്ട് വിശദീകരണം തേടുന്നതിന് വേണ്ടി പത്ത് പേര്‍ക്ക് കോടതി സമയന്‍സ് അയച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സമന്‍സ് എത്തിക്കാന്‍ സാധിച്ചില്ല. ഭീഷണി മൂലമാണ് സമന്‍സ് എത്തിക്കാന്‍ സാധിക്കാത്തതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ സമന്‍സ് അയക്കാന്‍ പോലീസ് സഹായം ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനു പരാജയപ്പെട്ടതിനെതിരെ കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ മണ്ഡലത്തിലെ 259 വോട്ടർമാർ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് കെ.സുരേന്ദ്രൻ വിജയപ്രതീക്ഷയിൽ എത്തിയത്. ഈ 259 പേരും കള്ളവോട്ടു ചെയ്തവരാണെന്നാണ് കെ.സുരേന്ദ്രനും ബിജെപിയും വാദിക്കുന്നത്.കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 56,781 വോട്ട് കെ.സുരേന്ദ്രൻ നേടിയപ്പോൾ എതിർ സ്ഥാനാർഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുൾ റസാഖ് 56870 വോട്ടാണ് നേടിയത്. 89 വോട്ടുകളുടെ ലീഡ് മാത്രം നേടി റസാഖ് വിജയിച്ചതിനെതിരെ ഇതിനോടകം തന്നെ സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സുരേന്ദ്രനു അനുകൂലമായ തീരുമാനം എത്തിച്ചേർന്നിരിക്കുന്നത്.അഞ്ഞൂറിലധികം ആളുകൾ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി സുരേന്ദ്രൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ വോട്ട് ചെയ്ത 259 വോട്ടർമാർക്കു ഹൈക്കോടതി സമൻസ് അയച്ചത്. 259 പേരും സമൻസിൽ നിർദേശിച്ചിരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന നിർദേശമാണ് ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്. ഈ 259 പേരിൽ പകുതിയിലധികം ആളുകൾ കോടതിയിൽ ഹാജരായില്ലെങ്കിൽ ഹൈക്കോടതി സുരേന്ദ്രനു അനുകൂലമായി കേസ് വിധിക്കും. അങ്ങിനെ സംഭവിച്ചാൽ കെ.സുരേന്ദ്രനെ എംഎൽഎ ആയി പ്രഖ്യാപിക്കുകയോ, മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യേണ്ടി വരും.അതേസമയം, ആരോപണം കോടതിയിൽ തെളിയിക്കാനായാൽ ഒരു പക്ഷേ അബ്‌ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നും ബി.ജെ.പിയുടെ രണ്ടാമത്തെ നിയമസഭാംഗമാകും കെ.സുരേന്ദ്രൻ

 

Top