തിരുവനന്തപുരം: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ 15 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പേലീസ് കേസെടുത്തു. എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രതിപട്ടികയിലുള്ളവര്‍. കണ്ണൂര്‍ സ്വദേശി ബൈജുവാണ് ജീപ് ഓടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് സൂചന. വര്‍ഷങ്ങളായി എസ് എഫ് ഐയുടെ പ്രവര്‍ത്തകര്‍ മാറി മാറി ഉപയോഗിക്കുന്നതാണ് ജീപ്പെന്ന് പോലീസ് പറഞ്ഞു. കെ ബി എഫ് 7268 എന്ന രജിസ്‌ട്രേഷനുള്ള ജീപ്പ് 1990ല്‍ എറണാകുളത്ത് പി കെ മത്തായിയുടെ പേരിലേക്കും
2000 ഒക്ടോബറില്‍ മൂവാറ്റുപ്പുഴ ആര്‍ ടി ഓഫീസില്‍ കെ പി പൗലോസിന്റെ പേരില്‍ മാറ്റി. 2014ല്‍ ശ്രീരാഗ് കെ കുമാറിന്റെ പേരിലുമാണ് ജീപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇയാല്‍ പോയിട്ടും ഇപ്പോഴും ജീപ്പ് അതേപേരില്‍ തുടരുകയാണ്. കോളെജിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സ്ഥിരം കഥാപാത്രമാണ് ഈ ജീപ്പ്. എസ് എഫ് ഐക്കാര്‍ക്കുവേണ്ടി ആയുധങ്ങള്‍ സംഭരിക്കുന്നത് ഈ ജീപ്പിലാണ്. വര്‍ഷങ്ങളായി ക്യാംപസിലെ ദുരൂഹമായ കഥാപാത്രമാണ് ഈ വാഹനം. കഴിഞ്ഞ ദിവസം ഓണത്തിനുണ്ടായ ദുരന്തം എസ് എഫ് ഐക്കും കന്നത്ത തിരിച്ചടിയാകും.
മദ്യപിച്ച് ആഘോഷകതിമിര്‍പ്പില്‍ ക്യാംപസില്‍ അഴിഞ്ഞാടിയത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരാണെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം. ആയുധങ്ങള്‍ സംഭരിക്കാനും ക്യാംപിസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അരാഷ്ട്രീയ വല്‍ക്കരിക്കാനും എസ് എഫ് ഐയും കൂട്ടുനില്‍ക്കുന്നുവെന്നാണ് ഈ സംഭവത്തിലൂടെ തെളിയുന്നത്. തെസ്‌നിയെ സഹപാഠികള്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അത് കൊണ്ട് തന്നൈ ജീപ്പിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവരും.