രാഷ്ട്രപതിയുടെ ചടങ്ങില്‍ ഹിജാബ് നീക്കാന്‍ ആരും ആവശ്യപ്പെട്ടില്ല’; സത്യം പറഞ്ഞ് വിദ്യാര്‍ത്ഥിനി

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹിജാബ് ധരിച്ച് ബിരുദദാന ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം തെറ്റാണെന്നു വിദ്യാർത്ഥിനി . രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ മനോരമയും ജയ്‌ഹിന്ദ്‌ ടിവി ഓൺലൈനും പുറത്ത് വിട്ടിരുന്നു .എന്നാൽ മനോരമ ന്യൂസിന്റെ വാര്‍ത്ത തള്ളി പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയായ റബീഹയാണ് രംഗത്തെത്തിയത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടെങ്കിലും സത്യാവസ്ഥ അതെല്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. തന്നോട് ആരും ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് റബീഹ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് തങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് റബീഹ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യപ്പെട്ട് സ്വര്‍ണമെഡല്‍ വാങ്ങുന്നില്ലെന്നായിരുന്നു റബീഹ വേദിയില്‍ കയറി പറഞ്ഞതിന് ശേഷം വേദിക്ക് പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ മനോരമ ന്യൂസ് ഹിജാബ് ധരിച്ചതിന് വിദ്യാര്‍ത്ഥിയെ രാഷ്ട്രപതിയുടെ ചടങ്ങില്‍ നിന്ന് പുറത്താക്കിയെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

189 വിദ്യാര്‍ത്ഥികളില്‍ പത്തോളം വിദ്യാർഥികൾക്കു മാത്രം മെഡൽ സമ്മാനിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് ഹാളില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതെന്നാണ് റബീഹ പറയുന്നത്. തനിക്ക് നേരിട്ട മനോവിഷമത്തെ കുറിച്ച് സര്‍വകലാശാല അധികൃതരോട് വിശദമാക്കിയിട്ടുണ്ടെന്ന് റബീഹ പറഞ്ഞു എന്ന് ജയ്‌ഹിന്ദ്‌ ടിവി ഓൺലൈൻ റിപ്പോർട്ട് ചെയ്തു

Top