നേഴ്സിംഗ് പഠനം – സീറ്റുകൾ വർദ്ധിപ്പിക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ നഴ്സിങ്ങ് സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്ക് നഷ്ടമായി. ഇതോടുകൂടി, കേരളത്തിൽ നേഴ്സിംഗ്, പാരാ മെഡിക്കൽ കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർദ്ധിച്ചു.

ഈ സാഹചര്യത്തിൽ ഗവണ്മെന്റ് സെക്ടറിൽ സീറ്റ് വർദ്ധനവിന് അടിയന്തിരമായി ആരോഗ്യവകുപ്പും സർക്കാരും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം സ്വാശ്രയ മേഖലയിൽ എങ്കിലും സീറ്റ് വർദ്ധന നടപ്പാക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.

ബി. എസ്. സി. നേഴ്സിംഗിന് പൊതു-സ്വകാര്യ മേഖലകളിലായി സംസ്ഥാനത്ത് ആറായിരത്തിൽപരം സീറ്റുകൾ മാത്രം ഉള്ളപ്പോൾ ഈ വർഷം അപേക്ഷാ തീയതി അവസാനിക്കുന്നതിന് മുമ്പ് തന്നെ അരലക്ഷത്തിലധികം വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

നമ്മുടെ യുവതലമുറയ്ക്ക് ലോകം മുഴുവൻ അവസരങ്ങൾ ലഭിക്കുന്ന നേഴ്സിംഗ് മേഖലയിൽ പഠന സൗകര്യം അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ് എന്നും അടിസ്ഥാന സൗകര്യങ്ങളുള്ള നിരവധി ആശുപത്രികൾ ഉള്ള സ്ഥിതിയ്ക്ക് ഇതിന് അനുകൂല നിലപാട് ഗവണ്മെന്റ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top