കൊച്ചി : സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ് ശുപാര്‍ശ നല്‍കിയത്. അതേസമയം, എസ്.ഐയേയും നടിയേയും മര്‍ദ്ദിച്ച പത്തോളം നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.തുടര്‍ച്ചയായ ദിവസങ്ങളില്‍ എസ്.ഐ ഇവിടെ വന്ന് മടങ്ങുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് വ്യാഴാഴ്ച എസ്.ഐ വീട്ടിലത്തെിയയുടന്‍ നാട്ടുകാര്‍ വീട് വളഞ്ഞു. പുറത്തത്തെിയ എസ്.ഐയെ ജനക്കൂട്ടം കൈകാര്യം ചെയ്യുകയും ചെയ്തു. രാത്രി പന്ത്രണ്ട് മണിയോടെ പുത്തന്‍കുരിശ് സി.ഐ റെജി കുന്നിപറമ്പന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് എസ്.ഐയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
നാട്ടുകാര്‍ മര്‍ദിച്ചതായി ആരോപിച്ച് സീരിയല്‍ നടിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനായി നടിയും മാതാവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലത്തെിയിരുന്നു.
അതേസമയം എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ് ശുപാര്‍ശ നല്‍കിയത്. അതേസമയം, എസ്.ഐയേയും നടിയേയും മര്‍ദ്ദിച്ച “കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെയാണ് നടിയുടെ വീട്ടില്‍ രാത്രിസന്ദര്‍ശനത്തിനെത്തിയ എസ്.ഐ സജീവ് കുമാറിനെ നാട്ടുകാര്‍ പൊക്കിയത്. പുത്തന്‍കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് എസ്.ഐ പിടിയിലായത്. സ്ഥിരമായി ഇവിടെയെത്താറുള്ള എസ്.ഐയെ നാട്ടുകാര്‍ നേരത്തെ നോട്ടമിട്ടിരുന്നു. പതിവുപോലെ കഴിഞ്ഞദിവസവും ഇവിടെയെത്തിയ എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. നാട്ടുകാരെ വിരട്ടിയും തെറിവിളിച്ചും രക്ഷപെടാന്‍ നോക്കിയെങ്കിലും വിട്ടില്ല.ചോദ്യംചെയ്യലിന് വേണ്ട വിധം സഹകരിക്കാതിരുന്ന എസ്‌ഐയെ പരസ്യമായി മൂന്നാം മുറയില്‍ത്തന്നെ ചോദ്യം ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് പ്രവഹിച്ചു.
റോഡില്‍ കാണുന്നവരെ പ്രായഭേതമില്ലാതെ തെറിവിളിക്കുന്നത് ഇദ്ദേഹത്തിന് ഒരു ശീലമായിരുന്ന എന്ന് നാട്ടുകാര്‍ പറയുന്നു. എസ്‌ഐ ജിവിതത്തില്‍ പറഞ്ഞിന്റെ പത്തിരട്ടി തെറി ചുരുങ്ങിയ സമയംകൊണ്ട് നാട്ടുകാരില്‍ നിന്നും കേട്ടുവെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ ചിലര്‍ എസ്.ഐയേയും നടിയേയും കൈകാര്യം ചെയ്യുകയും ചെയ്തു. വിവരം പൊലീസില്‍ അറിയിച്ചിട്ടും രണ്ടുകിലോമീറ്റര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. മര്‍ദ്ദനമേറ്റ എസ്.ഐ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശിലത്തെിയ എസ്.ഐക്കെതിരെ വ്യാപക പരാതികളാണുയര്‍ന്നിരുന്നത്. വഴിയാത്രക്കാരെ പോലും അസഭ്യം വിളിക്കുന്നതും മര്‍ദിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ സംഭവം.