സുഡാന്‍: മോഡല്‍ രംഗത്തെ വിലകൂടിയ താരമായി മാറുകയാണ് അനോക് യായ് എന്ന സുഡാനീസ് സുന്ദരി. ഒരു മണിക്കൂര്‍ ഫാഷന്‍ ഫോട്ടോഗ്രഫിക്കായി 15000 ഡോളറാണ് (ഏകദേശം 963300 രൂപ) ഈ 19 വയസുകാരിയുടെ പ്രതിഫലം. അനോകിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രമുഖ കമ്പനികള്‍ താരവുമായി കരാറിലേര്‍പ്പെട്ടത്. ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന അനോക് യായ് പ്ലിമത്ത് സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. വാഷിങ്ടണിലെ ഹവാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ചടങ്ങിന് എത്തിയ അനോകിയയുടെ ചിത്രം സ്റ്റീവന്‍ ഹാള്‍ എന്ന ഫൊട്ടോഗ്രാഫര്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് തികച്ചും സാധാരണക്കാരിയായ അനോക് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നോട്ടിഫിക്കേഷന്‍ വന്നതോടെയാണ് ഇക്കാര്യം താന്‍ തന്നെ അറിഞ്ഞതെന്ന് അനോക് പറയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ 19,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ അനോകിന്റെ ജീവിതം മാറിമറിയുകയായിരുന്നു. മൂന്ന് ലോകപ്രശസ്ത ഏജന്‍സികളാണ് അനോകിന് വിലയിട്ടിരിക്കുന്നത്. 2000ലാണ് ഈജിപ്തില്‍ നിന്ന് അനോകും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. മോഡലിങ് സ്വപ്നങ്ങള്‍ ആരും അറിയാതെ മനസില്‍ താലോലിച്ചിരുന്ന ഈ പെണ്‍കുട്ടിക്ക് പക്ഷേ നിറം തടസ്സമാകുമോ എന്ന ഭയമായിരുന്നു. ഒടുവില്‍ തന്റെ സ്വപ്നത്തിലേക്ക് തന്നെ അവള്‍ എത്തിപ്പെട്ടിരിക്കുകയാണ്. അന്തര്‍ദേശീയ മാധ്യമങ്ങളിലെ ഏറ്റവും വിലപിടിച്ച കവര്‍ ചിത്രം ഈ സുഡാനീസ് സുന്ദരിയുടേതാണ്.
19കാരിയുടെ ഫോട്ടോഷൂട്ടിന് മണിക്കൂറിന് 9 ലക്ഷം
Tags: model