ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് ജീ​വ​നൊ​ടു​ക്കി

യുവ ടിവി താരം രാഹുൽ ദീക്ഷിത് (28) ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയിൽ സ്വവസതിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ജയ്പുർ സ്വദേശിയായ രാഹുൽ അഭിനയ മോഹവുമായാണ് മുംബൈയിൽ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പോലീസ് കേസെടുത്തു. കഴിഞ്ഞ രാത്രിയിൽ സുഹൃത്തുക്കളുമൊത്ത് പാർട്ടിയിൽ സംബന്ധിച്ചതിന്‍റെ ചിത്രങ്ങൾ ഫേസബുക്കിൽ രാഹുൽ പോസ്റ്റ് ചെയ്തിരുന്നു.

Top