ആത്മഹത്യം ചെയ്യാൻ എട്ടാം നിലയിൽ നിന്നു ചാടിയ യുവാവ് ദേഹത്ത് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. യുവാവും മരിച്ചു. ഉക്രയിനിലാണ് സംഭവം. ആത്മഹത്യ ചെയ്ത യവ്ഗനി (39) കണ്‍സ്ട്രക്ഷന്‍ ജോലിക്കാരനും കുഞ്ഞിന്റെ അയല്‍വാസിയുമായിരുന്നു. ആത്മഹത്യ ചെയ്യാനായി എട്ടാം നിലയില്‍ നിന്നും താഴേക്കു ചാടുമ്പോൾ താഴെ കളിച്ചുകൊണ്ടിരിയ്ക്കുന്ന കുട്ടിയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.ന്യു ഇയര്‍ ആഘോഷത്തിനായി കുഞ്ഞിന്റെ അമ്മയായ അന്ന പൊളിഷ്ചുക്കിയുടെ മാതാപിതാക്കളും വീട്ടിലെത്തിയിരുന്നു. കുഞ്ഞിന് ബൈ പറഞ്ഞ് അവര്‍ മടങ്ങി പോയതിന് പിന്നാലെയാണ് കുഞ്ഞ് അതിദാരുണമായി കൊല്ലപ്പെടുന്നത്.പിതാവിനോടൊപ്പം പുറത്തു നില്‍ക്കുകയായിരുന്നു കുട്ടി. മാതാപിതാക്കളെ യാത്രയാക്കിയ ശേഷം വലിയൊരു ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടി വന്ന തന്റെ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.ഉടന്‍ തന്നെ പാരാമെഡിക്സ് ആബുലന്‍സ് എത്തുകയും കുട്ടിയെു പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. ആത്മഹത്യ ചെയ്യാനായി താഴേക്കു ചാടിയ വ്യക്തി നേരെ കുഞ്ഞിന്റെ മുകളിലേക്ക് വീണതാണ് മരണ കാരണമായത്.വീഴ്ച്ചയുടെ ആഘാതത്തില്‍ കുഞ്ഞ് ചതഞ്ഞു പോയിരുന്നു.രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി ആബുലന്‍സിനുള്ളില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആത്മഹത്യം ചെയ്യാൻ എട്ടാം നിലയിൽ നിന്നു ചാടിയ യുവാവ് ദേഹത്ത് വീണു 2 വയസ് കാരന് ദാരുണ അന്ത്യം
Tags: suicide