സ്വന്തം ലേഖകൻ
കോട്ടയം : മണിമലയാറ്റിൽ കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ.പ്രകാശന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴോടെയാണ് മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്. ഇയാൾക്കായി അഗ്നിരക്ഷാ സേനയുടെയും സ്‌കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികെയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം പൊങ്ങിയത്.
തിങ്കളാഴ്ച രാവിലെ പത്ത് മണയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റലേക്ക് ചാടിയത്.ജോയിന്റ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് ഇതരസംസ്ഥാന തൊഴിലാളി ആയിരുന്ന യാനൂഷ് ലുഗുൻ ആയിരുന്നു. സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അസം സ്വദേശികളായ യാനൂഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു.